50 ലക്ഷം ഡോളര്‍ തിരികെ നല്‍കും

ദോഹ : 2022 ലെ ഫുട്‌ബോള്‍ ലോകകപ്പിനോട് അനുബന്ധിച്ചുള്ള പദ്ധതികളില്‍ സേവനമനുഷ്ഠിക്കുന്ന പ്രവാസികളുടെ റിക്രൂട്ട്‌മെന്റ് ഫീസ് തിരികെ നല്‍കും. രണ്ട് വര്‍ഷത്തിനകം 50 ലക്ഷം ഡോളര്‍ തുകയാണ് മടക്കി നല്‍കുക. ഖത്തറിലെ ജോലികളില്‍ പ്രവേശിക്കാന്‍ തൊഴിലാളികള്‍ റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് നല്‍കിയ ഫീസാണ് സര്‍ക്കാര്‍ മടക്കിക്കൊടുക്കുന്നത്.

ഈ തുക ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍ഡ് ലെഗസിയുടെ യൂണിവേഴ്‌സല്‍ പേയ്‌മെന്റില്‍ നിന്ന് നല്‍കും. കുടുംബം പുലര്‍ത്താന്‍ ഗള്‍ഫില്‍ ജോലിക്കെത്തുന്ന നിരവധി പേര്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്.

ഇത് അധാര്‍മ്മികമാണെന്ന് നിരീക്ഷിച്ചാണ് അധികൃതരുടെ നടപടി. എന്നാല്‍ മൂന്ന് കരാറുകാര്‍ മാത്രമാണ് തങ്ങള്‍ ഈടാക്കിയ ഫീസ് സ്വമേധയാ തിരികെ നല്‍കാമെന്ന് സര്‍ക്കാരുമായി ധാരണയിലെത്തിയത്. പ്രധാന കരാറുകാരന്‍ 90 ലക്ഷം റിയാലോളം മടക്കി നല്‍കും.

എച്ച്ബികെ കമ്പനി 1500 തൊഴിലാളികള്‍ക്ക് 27 ലക്ഷം ഡോളര്‍ മടക്കി നല്‍കും. അല്‍ റയാന്‍ സ്‌റ്റേഡിയം, ദോഹ തുറമുഖ പദ്ധതി എന്നിവയുടെ കരാറുകാര്‍ 1700 തൊഴിലാളികള്‍ക്കായി 30 ലക്ഷത്തോളം ഡോളറും തിരിച്ച് നല്‍കം. ഘട്ടം ഘട്ടമായാണ് ഇവര്‍ ഈ തുക തൊഴിലാളികള്‍ക്ക് ലഭ്യമാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here