സൗദി,യുഎഇ മരുന്നുകള്‍ ഖത്തര്‍ നിരോധിച്ചു

ദോഹ : ഉപരോധമേര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ക്ക് ഖത്തര്‍ നിരോധനമേര്‍പ്പെടുത്തി. സൗദി അറേബ്യ, യുഎഇ, ബഹ്‌റിന്‍, ഈജിപ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള മരുന്നുകള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യാന്‍ ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു.

ഈ രാജ്യങ്ങളില്‍ നിന്നുള്ള മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും ഡീലര്‍മാര്‍ക്ക് തിരിച്ചുനല്‍കണമെന്നാണ് അറിയിപ്പ്. ഉത്തരവ് നടപ്പാകുന്നുണ്ടോയെന്നറിയാന്‍ ഡ്രഗ് കണ്‍ട്രോള്‍ വകുപ്പ് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്.

നേരത്തെ ഈ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളള്‍ക്കടക്കം നിരോധനമേര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മരുന്നുകളും സൗന്ദര്യ വര്‍ധക വസ്തുക്കളും നീക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യ, തുര്‍ക്കി, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിപ്പിച്ച് സ്ഥിതി നേരിടാനാണ് ഖത്തറിന്റെ നീക്കം.

LEAVE A REPLY

Please enter your comment!
Please enter your name here