‘യുഎസ് പിന്തുണയില്ലെങ്കില്‍ ഖത്തര്‍ നിലംപൊത്തും’

ജിദ്ദ : അമേരിക്ക സൈന്യത്തെ പിന്‍വലിച്ചാല്‍ ഖത്തര്‍ ഒരാഴ്ച കൊണ്ട് നിലംപൊത്തുമെന്ന് സൗദി അറേബ്യ. സിറിയയിലെ യുഎസ് സൈന്യത്തിന് ഖത്തര്‍ പ്രതിഫലം നല്‍കണമെന്നും സൗദി വിദേശകാര്യമന്ത്രി അദേല്‍ ജുബൈര്‍ ആവശ്യപ്പെട്ടു.

അമേരിക്കന്‍ സൈന്യം പിന്‍തുണ പിന്‍വലിക്കുന്നതിന് മുന്‍പ് ഖത്തര്‍ സിറിയയിലുള്ള അമേരിക്കന്‍ സൈന്യത്തിന് പണം നല്‍കണം. കൂടാതെ ഖത്തര്‍ സ്വമേധയാ സൈനികരെ സിറിയയിലേക്ക് അയയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.

11,000 ല്‍ അധികം അമേരിക്കന്‍ സൈനികര്‍ ഖത്തറിലെ അല്‍ ഉബൈദ് എയര്‍ബേസിലുണ്ട്. 2001 മുതല്‍ ഇവര്‍ ഇവിടം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുകയാണ്. അമേരിക്ക ഈ സൈനികരെ പിന്‍വലിച്ചാല്‍ ഖത്തര്‍ ഒരാഴ്ചകൊണ്ട് നിലം പൊത്തുമെന്നും അദേല്‍ ജുബൈര്‍ പറഞ്ഞു.

ഇസ്ലാമിക് സ്റ്റേറ്റിനെതിരെയുള്ള പോരാട്ടത്തിന് അറബ് രാഷ്ട്രങ്ങള്‍ കൂടുതല്‍ സാമ്പത്തിക- സൈനിക സഹായങ്ങള്‍ നല്‍കണമെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് സൗദി നിലപാട് വ്യക്തമാക്കിയത്.

സിറിയയിലേക്ക് സൈനികരെ അയയ്ക്കാന്‍ അറബ് രാഷ്ട്രങ്ങളെ പ്രേരിപ്പിക്കുകയുമായിരുന്നു ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ വിഷയത്തില്‍ അമേരിക്കയുമായി ആശയവിനിമയം നടത്തിവരികയാണെന്ന് ജുബൈര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here