ചോദ്യപേപ്പറില്‍ താരമായി മമ്മൂട്ടി

കൊച്ചി: സിബിഎസ്ഇ ഏഴാം ക്ലാസിലെ ചോദ്യ പേപ്പറില്‍ താരമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. എന്നാല്‍ ചോദ്യം കണ്ട് വിദ്യാര്‍ത്ഥികള്‍ ശരിക്കും ഞെട്ടി. സംവിധായകന്‍ രഞ്ജിത് ശങ്കറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറത്തുവിട്ടത്.

അധികമാരും ശ്രദ്ധിക്കാതിരുന്ന ഒരു കാര്യത്തെക്കുറിച്ചുള്ള ചോദ്യമാണ് പരീക്ഷയ്ക്ക് വന്നത്. ഇതാണ് വിദ്യാര്‍ത്ഥികളെ കുഴക്കിയത്. ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്ത മലയാള ഗാനം ഏതാണെന്നായിരുന്നു ചോദ്യം.

മമ്മൂട്ടിയും ആശ ശരത്തും പ്രധാന വേത്തിലെത്തിയ രഞ്ജിത് ശങ്കര്‍ ചിത്രമായ വര്‍ഷത്തിലെ കൂട്ടുതേടി എന്ന ഗാനമായിരുന്നു ആദ്യമായി വാട്‌സാപ്പിലൂടെ റിലീസ് ചെയ്തത്.

അന്ന് മമ്മൂട്ടി തന്നെയായിരുന്നു തന്റെ വാട്‌സാപ്പിലൂടെ ഈ ഗാനം പുറത്തുവിട്ടത്. ഇതാദ്യമായാണ് ഇത്തരത്തില്‍ ചോദ്യപേപ്പറിലും മമ്മൂട്ടി താരമായി മാറുന്നത്. ഗാനം വാട്‌സാപിലൂടെ പുറത്തുവിട്ടപ്പോള്‍ അന്നത് വാര്‍ത്തയായിരുന്നു.

എന്നാല്‍ പിന്നീട് മിക്കവരും ഇത് മറന്നുവെന്നതാണ് സത്യം. അപ്രതീക്ഷിതമായിട്ടാണ് ഇത്തരമൊരു ചോദ്യം പരീക്ഷയ്ക്ക് വന്നത്. വിദ്യാര്‍ത്ഥികളെ ചോദ്യം കുഴപ്പിച്ചെങ്കിലും മമ്മൂട്ടി ആരാധകരും സിനിമയുടെ സംവിധായകനും ചോദ്യം കണ്ട് ആഹ്ലാദത്തിലാണ്.

കൊല്ലത്തെ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യ പേപ്പറും സംവിധായകന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്. ബിജിബാലായിരുന്നു ഗാനത്തിന് ഈണമൊരുക്കിയത്.

"വർഷം" സിനിമയിൽ M R Jaya Geethaഎഴുതി Bijibal Maniyil ഈണം നൽകി Sachin Warrier പാടിയ പാട്ട് അന്ന് മമ്മൂട്ടി…

Ranjith Sankarさんの投稿 2018年3月13日(火)

LEAVE A REPLY

Please enter your comment!
Please enter your name here