പ്രവാസിയെ രക്ഷിച്ച വിമാനത്താവള ജീവനക്കാര്‍

ദുബായ് :വിമാനത്താവളത്തില്‍ വെച്ച് ഹൃദയാഘാതം വന്ന പ്രവാസിയെ രക്ഷിച്ചത് എമിറേറ്റ്‌സ് സ്വദേശികളായ ജീവനക്കാര്‍. വിമാനമിറങ്ങിയ ഉടനായിരുന്നു പ്രവാസിയായ ഏഷ്യന്‍ സ്വദേശിക്ക് ഹൃദയാഘാതം അനുഭവപ്പെട്ടത്. വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന എമിറേറ്റ്‌സ് സ്വദേശികളാണ് സന്ദര്‍ഭോചിതമായ ഇടപെടലിലൂടെ ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്.

#عميد_الإمارات

A post shared by شبكة عميد الإمارات الإخبارية (@3meed_news) on

ഹൃദയാഘാതം വന്ന് കുഴഞ്ഞ് വീണ ഏഷ്യന്‍ പ്രവാസിയെ എയര്‍പോര്‍ട്ട് ജീവനക്കാരനായ ഒരു വ്യക്തി സിപിആര്‍ ശ്രുശ്രൂഷ നല്‍കിയും ശ്വാസോഛ്വാസം നല്‍കിയും ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരികയായിരുന്നു. ഹൃദയമിടിപ്പ് പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിനുള്ള പ്രാഥമിക ശ്രുശ്രൂഷയാണ് സിപിആര്‍.ഇതിന് ശേഷം ജീവനക്കാര്‍ പ്രവാസിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു .

വിമാനത്താവളത്തില്‍ വീണ് കിടക്കുന്ന വ്യക്തിക്ക് ഉടനടി പ്രാഥമിക ശ്രുശ്രൂഷകള്‍ നല്‍കുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്, ഹൃദയാഘാതം അനുഭവപ്പെട്ട ഏഷ്യന്‍ പ്രവാസിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here