ബിക്കിനി ഫോട്ടോയെ വിമര്‍ശിച്ചവര്‍ക്ക് മറുപടി

മുംബൈ: സിനിമാതാരങ്ങളുടെ പിറകേയാണ് ട്രോളന്മാര്‍. ഇപ്പോഴിതാ രാധിക ആപ്‌തേയാണ് ട്രോളന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായത്. ഷൂട്ടിങ് തിരക്കുകളില്‍ നിന്നും വിട്ട് താരം അടുത്തിടെ ഗോവയിലെത്തിയിരുന്നു.

ഗോവയിലെ ബീച്ചില്‍ ബിക്കിനി ധരിച്ച് ഇരിക്കുന്ന ചിത്രം നടി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ട്രോളന്മാര്‍ക്ക് ഇതത്ര പിടിച്ചില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല രാധികയുടെ ഫോട്ടോയെന്നായിരുന്നു ഇവരുടെ കണ്ടുപിടുത്തം.

താരത്തിന്റെ ബിക്കിനി ഫോട്ടോയ്ക്ക് നേരെ വലിയ ആക്രണം തന്നെ ഉണ്ടായി. എന്നാല്‍ രാധികയോട് ട്രോള്‍ ആക്രമണത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ‘പിന്നെ താന്‍ സാരി ഉടുത്താണോ ബീച്ചില്‍ വരേണ്ടത്’ എന്നായിരുന്നു പ്രതികരണം.

എന്നോട് ചിലര്‍ പറയുന്നതുവരെ എനിക്കുനേരെ ട്രോള്‍ ആക്രമണം ഉണ്ടായെന്ന് അറിയില്ലായിരുന്നു. കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നതെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പില്‍ എപ്പോഴും വ്യത്യസ്ത പുലര്‍ത്താന്‍ ശ്രമിക്കുന്ന നടിയാണ് രാധിക ആപ്‌തേ. അക്ഷയ് കുമാര്‍ നായകനായ പാഡ്മാന്‍ സിനിമയിലെ അഭിനയത്തിന് രാധികയ്ക്ക് ഏറെ അഭിനന്ദനം ലഭിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here