അതിശയിപ്പിക്കുന്ന മേക്ക് ഓവറില്‍ രാധിക

ബംഗളൂരു : ലാല്‍ജോസ് ചിത്രമായ ക്ലാസ്‌മേറ്റ്‌സിലെ റസിയയെന്ന കഥാപാത്രം ചലച്ചിത്രപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടിയതാണ്. ആ ഒരൊറ്റ കഥാപാത്രം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരിയാകാന്‍ രാധികയ്ക്കായി.

നാടന്‍ ഗെറ്റപ്പിലായിരുന്നു രാധികയെ ഇതുവരെ കണ്ടുകൊണ്ടിരുന്നത്. എന്നാല്‍ നടി ഇപ്പോള്‍ പുതിയ മേക്ക്‌ ഓവറില്‍ അവതരിച്ചിരിക്കുകയാണ്. അതിശയിപ്പിക്കുന്ന മാറ്റമാണ് നടിക്ക് കൈവന്നിരിക്കുന്നത്.

തിരിച്ചറിയാന്‍ തന്നെ അല്‍പ്പം പ്രയാസപ്പെടും. വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്ന് രാധിക തിരിച്ചുവരവന് ഒരുങ്ങുകയാണ്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്യുന്ന ‘ഓള്‍’ ആണ് രാധികയുടെ പുതിയ ചിത്രം. മുടി മുറിച്ചാണ് തകര്‍പ്പന്‍ ഗെറ്റപ്പില്‍ നടിയെത്തിയിരിക്കുന്നത്.

രാധികയുടെ ഈ സ്റ്റൈലിഷ് ലുക്ക് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. 2016 ലായിരുന്നു രാധികയുടെ വിവാഹം. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അഭില്‍ കൃഷ്ണയാണ് ഭര്‍ത്താവ്.

കൂടുതല്‍ ചിത്രങ്ങള്‍ …

#goodday #radhika #actress #southindian #movie

A post shared by Radhika Official !! (@radhika_rezia) on

LEAVE A REPLY

Please enter your comment!
Please enter your name here