രാജേഷ് വധക്കേസിലെ മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷ് വധക്കേസിലെ മുഖ്യപ്രതി അലിഭായി പിടിയില്‍. ഇന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് അലിഭായി എന്നറിയപ്പെടുന്ന സാലിഹ് ബിന്‍ ജലാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

വിസ റദ്ദാക്കാന്‍ പൊലീസ് സമ്മര്‍ദം തുടങ്ങിയപ്പോഴാണ് മറ്റൊരു പേരില്‍ അലിഭായി വിമാനത്താവളത്തിലെത്തിയത്. ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേസിലെ സൂത്രധാരന്മാരില്‍ ഒരാളായ സ്വാതി സന്തോഷിനെ പിടികൂടിയിരുന്നു. ഇതോടെ കേസില്‍ പിടികൂടിയവരുടെ എണ്ണം നാലായി.

എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഓച്ചിറ സ്വദേശി യാസിന്‍, കൊല്ലം സ്വദേശി സനു എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായത്. മടവൂര്‍ ജംക്ഷനിലെ
സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോര്‍ഡിങ് സ്റ്റുഡിയോയില്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെയാണ് രാജേഷ് കൊല്ലപ്പെട്ടത്.

കൈയിലും കാലിലുമായി പതിനഞ്ച് വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. രാജേഷുമായി അടുപ്പമുണ്ടായിരുന്ന വിദേശത്തെ നൃത്താധ്യാപികയുടെ മുന്‍ഭര്‍ത്താവ് അബ്ദുള്‍ സത്താറിന്റെ നിര്‍ദേശപ്രകാരം അലിഭായിയും കൂട്ടരും ചേര്‍ന്ന് നടത്തിയ ക്വട്ടേഷന്‍ കൊലയെന്നാണ് പൊലീസ് കണ്ടെത്തിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here