രാഹുലിനൊപ്പം സെല്‍ഫി ;പെണ്‍കുട്ടി താരമായി

മെസൂരു :ഏതാനും മാസങ്ങള്‍ക്കകം നടക്കാനിരിക്കുന്ന കര്‍ണ്ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനങ്ങളുടെ തിരക്കിലാണ് രാഹുല്‍ ഗാന്ധി. ഭരണകക്ഷിയായ കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബിജെപിയും തമ്മിലാണ് പ്രധാന മത്സരം. ശനിയാഴ്ച മൈസൂരില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധി മഹാറാണി വനിതാ സയന്‍സ് കോളജിലെ വിദ്യാര്‍ത്ഥിനികളുമായി കൂടിക്കാഴ്ച്ച നടത്തി.

വിദ്യാഭ്യാസ രംഗത്ത് രാജ്യം നേരിടുന്ന വെല്ലുവിളികളും സ്ത്രീ ശാക്തീകരണവുമടക്കം നിരവധി വിഷയങ്ങളില്‍ രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി ചോദ്യോത്തര ആശയ വിനിമയത്തില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ത്ഥിനികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ നല്‍കി തിരിച്ചും ചോദ്യങ്ങള്‍ ഉതിര്‍ത്ത് ആശയ വിനിമയം മുന്നേറി.

ഇതിനിടയിലാണ് സദസ്സില്‍ നിന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അപേക്ഷ രാഹുലിനെ തേടിയെത്തിയത്. തനിക്ക് ചോദ്യങ്ങള്‍ ഒന്നും ചോദിക്കാനില്ലെന്നും താങ്കളോടൊപ്പം ഒരു സെല്‍ഫിയെടുക്കാനാണ് ആഗ്രഹമെന്ന് കുട്ടി അറിയിച്ചു. സന്തോഷത്തോടെ വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം ശ്രവിച്ച രാഹുല്‍ തികച്ചും സൗമ്യനായി ചിരിച്ച് കൊണ്ട് സ്‌റ്റേജില്‍ നിന്നിറങ്ങി.

ശേഷം സദസ്സിലേക്ക് നടന്നടുത്ത് വിദ്യാര്‍ത്ഥിനിയോടൊപ്പം ഒരു സെല്‍ഫിയെടുത്തു. കയ്യടികളോടെയാണ് ഈ നിമിഷത്തെ ഹാളിലിരുന്ന മറ്റ് വിദ്യാര്‍ത്ഥികള്‍ എതിരേറ്റത്. രാഹുലിനൊപ്പം ഒരു സിംഗിള്‍ സെല്‍ഫി എടുത്തതിലുടെ നിമിഷ നേരം കൊണ്ട് ഈ പെണ്‍കുട്ടി കോളജിലെ സൂപ്പര്‍ സ്റ്റാറായി.

LEAVE A REPLY

Please enter your comment!
Please enter your name here