കൊച്ചിയില്‍ ട്രെയിനിന് ‘തീ പിടിച്ചു’

കൊച്ചി: ട്രെയിനിന് തീപിടിച്ചപ്പോള്‍ നാട്ടുകാര്‍ പരിഭ്രാന്തരായി. ആര്‍ക്കെങ്കിലും എന്തെങ്കിലും പറ്റിയോ എന്നറിയാനായി മാധ്യമസ്ഥാപനങ്ങളിലേയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമായിരുന്നു. എന്നാല്‍ തീ പിടിച്ചതല്ലെന്നും ട്രെയിന് തീ പിടിച്ചാല്‍ എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കാന്‍ റെയില്‍വേ തീയിട്ടതാണെന്നും അധികൃതര്‍ വിശദീകരിച്ചതോടെ നാട്ടുകാര്‍ക്ക് ആശ്വാസമായി.

പഴയ ട്രെയിന്‍ കോച്ചിന് തീയിട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ അപകട മുന്നറിയിപ്പ് നല്‍കിയതാണ് തീപിടിച്ചതായി നാട്ടുകാര്‍ തെറ്റിദ്ധരിച്ചത്. എറണാകുളം മാര്‍ഷലിങ് യാര്‍ഡാണ്‌ റെയില്‍ വേ മോക്ഡ്രില്ലിനായി സജ്ജമാക്കിയത്.

തീ പിടുത്തം ഉണ്ടായാല്‍ ജീവനക്കാരും രക്ഷാ സേനകളും എന്തുചെയ്യണമെന്ന് പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. അഗ്‌നിശമന സേന, പോലീസ് തുടങ്ങിയവരും പരീശീലനത്തില്‍ പങ്കെടുത്തു. എന്നാല്‍ സംഭവമറിയാത്ത ചിലര്‍ ട്രെയിന് തീ പിടിച്ചെന്ന വാര്‍ത്തയും ചിത്രങ്ങളും സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here