അമിത ലഗേജിന് അധികനിരക്കും കനത്ത പിഴയും

ന്യൂഡല്‍ഹി : അമിത ലഗേജിന് അധികനിരക്കും പിഴയും ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. നിയമപ്രകാരമുള്ള അളവില്‍ കൂടിയാല്‍ ആറിരട്ടിവരെ പിഴ ഈടാക്കും. വിമാനക്കമ്പനികളിലേതിന് സമാനമായി അധിക നിരക്കും പിഴയും ഈടാക്കാനാണ് നീക്കം.

ഇത്തരത്തില്‍ നിരക്ക് ചുമത്താമെന്ന് റെയില്‍വേ നിയമം അനുശാസിക്കുന്നുണ്ടെന്നും ഇത് കര്‍ശനമായി നടപ്പാക്കുക മാത്രമാണ് ചെയ്യുന്നതെന്നും റെയില്‍വേ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. അധികം ലഗേജുണ്ടെങ്കില്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണം. ഇവര്‍ക്ക് ലഗേജ് വാന്‍ സേവനം ലഭിക്കും.

ജൂണ്‍ ആദ്യവാരം മുതല്‍ ഇത് എല്ലാ സോണുകളിലും കര്‍ശനമായി നടപ്പാക്കാനാണ് പദ്ധതി. അതേസമയം ഓരോ യാത്രക്കാരന്റെയും ലഗേജ് പ്രത്യേകമായി തൂക്കി നോക്കില്ല. നിയമപ്രകാരം ഫസ്റ്റ് ക്ലാസ് എസി കോച്ചിലെ യാത്രക്കാരന് സൗജന്യമായി 70 കിലോയും പരമാവധി 150 കിലോയും കൊണ്ടുപോകാം.

സെക്കന്‍ഡ് ക്ലാസ് എസിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് സൗജന്യമായി 50 കിലോയും പരമാവധി 100 കിലോയും വഹിക്കാം. സ്ലീപ്പര്‍ ക്ലാസിലെയും സെക്കന്‍ഡ് ക്ലാസിലെയും യാത്രക്കാര്‍ ഇത് യഥാക്രമം 80 ഉം 70 ഉം കിലോയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here