12കാരി ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി

ജയ്പൂര്‍: പിതാവിന്റെ ക്രൂരമര്‍ദ്ദനം സഹിക്കാന്‍ കഴിയാതെ പന്ത്രണ്ടുകാരി വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നും താഴേക്ക് ചാടി. രാജസ്ഥാനിലെ ജയ്പൂരിലാണ് സംഭവം. അയല്‍വാസികള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വിജയ് ഭാഗ് പ്രദേശത്തെ വാടകവീട്ടിലാണ് കുട്ടിയും കുടുംബവും താമസിക്കുന്നത്. പെണ്‍കുട്ടി ഫോണില്‍ മറ്റൊരാളുമായി സംസാരിക്കുന്നത് കണ്ടതാണ് പിതാവിനെ പ്രകോപിപ്പിച്ചത്.

ഇയാള്‍ ഉടന്‍ തന്നെ ഫോണ്‍ പിടിച്ചുവാങ്ങി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദനം നിര്‍ത്തി പിതാവ് മാറിയ ഉടന്‍ പെണ്‍കുട്ടി ടെറസില്‍ നിന്ന് താഴേക്ക് ചാടി.

സംഭവം നടക്കുമ്പോള്‍ അയല്‍ക്കാരെല്ലാം നോക്കിനില്‍ക്കുകയായിരുന്നു. ചാട്ടത്തില്‍ രണ്ട് കാലുകളും ഒടിഞ്ഞ പെണ്‍കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. പിതാവ് മദ്യപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പിതാവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here