യുവതി 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി

രാജ്‌കോട്ട് : ഭര്‍ത്താവുമായി അവിഹിത ബന്ധമാരോപിച്ച് ഭാര്യ 17 കാരിയുടെ കൈ തിളച്ച എണ്ണയില്‍ മുക്കി. ഗുജറാത്തിലെ രാജ്‌കോട്ടില്‍ ചൊവ്വാഴ്ചയായിരുന്നു നടുക്കുന്ന സംഭവം. സംഭവത്തില്‍ രാഹുല്‍ പര്‍മര്‍ ഭാര്യ സുമന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.

രാജ്‌കോട്ടിന് സമീപം ഭഗവതിപുരയിലാണ് രാഹുല്‍,സുമന്‍ ദമ്പതികള്‍ കഴിയുന്നത്. 17 കാരി ഇവരുടെ അയല്‍ വീട്ടിലാണ് താമസം. ഭര്‍ത്താവും പെണ്‍കുട്ടിയും തമ്മില്‍ അവിഹിത ബന്ധമുണ്ടെന്ന് സുമനില്‍ സംശയം ജനിച്ചു. യുവതി ഇത് ചോദ്യം ചെയ്തു.

എന്നാല്‍ രാഹുല്‍ തന്നെ പീഡിപ്പിക്കുയായിരുന്നുവെന്നാണ് പെണ്‍കുട്ടി മറുപടി നല്‍കിയത്. എന്നാല്‍ തിളച്ച എണ്ണയില്‍ കൈ മുക്കി നിരപരാധിത്വം തെളിയിക്കാന്‍ സുമന്‍ പെണ്‍കുട്ടിയെ വെല്ലുവിളിച്ചു.

എന്നാല്‍ താനൊരുക്കമല്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. ഇതോടെ യുവതി പെണ്‍കുട്ടിയുടെ കൈ പിടിച്ച് എണ്ണയില്‍ മുക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

അതിനിടെ ഭര്‍ത്താവിനെയും സുമന്‍ ആക്രമിച്ചു. ഇയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പൊലീസ് യുവദമ്പതികള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകായയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here