സമൂഹ വിവാഹത്തില്‍ കിരീടാവകാശിയും വരന്‍

ദുബായ് : റാസല്‍ഖൈമ സമൂഹ വിവാഹത്തില്‍ വരനായി കിരീടാവകാശിയും. 167 ജോഡി വധൂവരന്‍മാരാണ് വിവാഹിതരാകുന്നത്. ഇതില്‍ റാസല്‍ഖൈമ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുമുണ്ടെന്നതാണ് ശ്രദ്ധേയ വസ്തുത.

ആസാനിലെ, അല്‍ ബയാത് മിത്വാഹിദ് എന്ന പ്രത്യേക വേദിയില്‍ മാര്‍ച്ച് 13 ചൊവ്വാഴ്ചയാണ് വിവാഹം. സമൂഹ വിവാഹത്തിന്റെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അഹമ്മദ് സലേം അല്‍ മസ്രൂയിയാണ് വിശദാംശങ്ങള്‍ പങ്കുവെച്ചത്.

ചടങ്ങില്‍ അബുദാബി കിരീടാവകാശിയും യുഎഎ സൈന്യത്തിന്റെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്യദ് അല്‍ നഹ്യാന്‍ സന്നിഹിതനായിരിക്കും.

സമൂഹ വിവാഹമെന്ന ആശയത്തിന്റെ പ്രാധാന്യം ആളുകളിലേക്കെത്തിക്കാനാണ് ഇക്കുറി റാസല്‍ഖൈമ കിരീടാവകാശിയും അതില്‍ പങ്കുകൊള്ളുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

മറ്റ് യുവാക്കളോടൊന്നിച്ച് തന്നെ ഷെയ്ഖ് മുഹമ്മദ് ബിന്‍ സൗദും ചടങ്ങില്‍ വിവാഹിതനാകും. പൗരന്‍മാരിലുണ്ടാകേണ്ട ഐക്യം ഊട്ടിയുറപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.

സമൂഹ വിവാഹത്തിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഹെലിപ്പാഡ് അടക്കം വിവാഹ വേദിക്ക് സമീപം സജ്ജീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4 മണിക്കാണ് ചടങ്ങുകള്‍ ആരംഭിക്കുക. ഇതോടനുബന്ധിച്ച് മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here