കഞ്ചാവ് നിയമ വിധേയമാക്കണം: പതഞ്ജലി

മുംബൈ : കഞ്ചാവ് വളര്‍ത്തല്‍ നിയമ വിധേയമാക്കണമെന്ന ആവശ്യവുമായി യോഗ ഗുരു ബാബാ രാംദേവിന്റെ പതഞ്ജലി രംഗത്ത്. ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ചെടികള്‍ വളര്‍ത്തുന്നത് നിയമാനുസൃതമാക്കണമെന്നാണ് ആവശ്യം.

കഞ്ചാവിന്റെ ഔഷധ ഗുണങ്ങളെക്കുറിച്ച് പഠനം നടത്തിയശേഷമാണ് ഇക്കാര്യം ഉന്നയിക്കുന്നതെന്നും പതഞ്ജലി വ്യക്തമാക്കുന്നു കമ്പനിയുടെ സിഇഒ ആചാര്യ ബാലകൃഷ്ണ ഒരു അഭിമുഖത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പലരാജ്യങ്ങളിലും ഔഷധനിര്‍മ്മാണത്തില്‍ കഞ്ചാവ് ഉപയോഗപ്പെടുത്തുന്നുണ്ട്. അതിനാല്‍ ഇവിടങ്ങളില്‍ നിയമവിധേയവുമാണ്. പണ്ട് കാലങ്ങളില്‍ കഞ്ചാവിന്റെ ഔഷധഗുണം നമ്മുടെ പൂര്‍വികര്‍ മരുന്നുകളില്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

ഹരിദ്വാറിലെ കേന്ദ്രത്തില്‍ വിവിധ തരത്തിലുള്ള ഗവേഷണങ്ങള്‍ തുടര്‍ന്ന് വരികയാണ്. ലഹരി നല്‍കാന്‍ മാത്രം ഉതകുന്നതല്ല കഞ്ചാവെന്നും അതിനാല്‍ ഗവേഷണങ്ങള്‍ക്കും മറ്റുമായി നിയമവിധേയമാക്കണമെന്നുമാണ് പതഞ്ജലിയുടെ നിലപാട്.

LEAVE A REPLY

Please enter your comment!
Please enter your name here