കര്‍ണ്ണാടക നിയമസഭാ സ്പീക്കറെ തിരഞ്ഞെടുത്തു

ബംഗലൂരു :കര്‍ണ്ണാടകയില്‍ വെള്ളിയാഴ്ച രാവിലെ നടന്ന സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് കെ ആര്‍ രമേശ് കുമാര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എസ്.സുരേഷ് കുമാര്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചതോടെയാണ് എതിരില്ലാതെ കെ ആര്‍ രമേശ് കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

222 അംഗ നിയമസഭയില്‍ നിലവില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 115 അംഗങ്ങളും ബിജെപിക്ക് 104 അംഗങ്ങളുമാണുള്ളത്. മെയ് 23 ന് സത്യപ്രതിജ്ഞ ചെയ്ത അധികാരമേറ്റ മുഖ്യമന്ത്രി കുമാരസ്വാമി അല്‍പ്പ സമയത്തിനകം വിശ്വാസ വോട്ടെടുപ്പ് തേടും. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായിരുന്നു സ്പീക്കര്‍ തിരഞ്ഞെടുപ്പ് അരങ്ങേറിയത്.

LEAVE A REPLY

Please enter your comment!
Please enter your name here