അമ്മയില്‍ നിന്നും കൂടുതല്‍ രാജിയെന്ന് രമ്യ

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ ചലച്ചിത്ര താര സംഘടനയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കൂടുതല്‍ പേര്‍ അമ്മയില്‍ നിന്ന് രാജിവെയ്ക്കുമെന്ന് രമ്യാനമ്പീശന്‍.

അമ്മയില്‍ നിന്ന് പോരാടിയതുകൊണ്ട് കാര്യമില്ല എന്നതിനാലാണ് രാജിവെച്ചത്. ഡബ്യൂസിസിയില്‍ പിളര്‍പ്പ് ഉണ്ടാകുമെന്ന് ആരും കരുതേണ്ടെന്നും രമ്യ വ്യക്തമാക്കി.

‘സംരക്ഷിക്കേണ്ട ആളെ സംരക്ഷിച്ചോ എന്നതാണ് ചോദ്യം, ലാഭവും നഷ്ടവും നോക്കി മിണ്ടാതിരിക്കാന്‍ കഴിയില്ല’. ഒരു ചാനല്‍ ചര്‍ച്ചയില്‍ രമ്യാനമ്പീശന്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here