ശ്രീപത്മനാഭന്റെ അനുഗ്രഹം വാങ്ങാന്‍ റാണ ദഗുപതി

തിരുവനന്തപുരം: മാര്‍ത്താണ്ഡവര്‍മ്മയായി മലയാളത്തില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന സൂപ്പര്‍ താരം റാണ ദഗുപതി തിരുവനന്തപുരത്തെത്തി. താരം പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ‘അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ: ദി കിങ് ഓഫ് ട്രാവന്‍കൂര്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് റാണ അഭിനയിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ കെ.മധുവിനൊപ്പമാണ് റാണ ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയത്. തുടര്‍ന്ന് കവടിയാര്‍ കൊട്ടാരത്തിലെത്തി രാജകുടുംബാങ്ങളേയും റാണ കണ്ടു. മാര്‍ത്താണ്ഡവര്‍മ്മയുടെ ചരിത്രം പറയുന്ന പുസ്തകമാണ് രാജകുടുംബം സൂപ്പര്‍താരത്തിന് സമ്മാനിച്ചത്. മാര്‍ത്താണ്ഡവര്‍മ്മയുടെ സംഭവബഹുലമായ ജീവിതത്തിലെ ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കിയായിരിക്കും ചിത്രം ഒരുങ്ങുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ നിന്നായി വന്‍താരനിര തന്നെ ചിത്രത്തില്‍ ഉണ്ടാകും. റോബിന്‍ തിരുമല തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സെവന്‍ ആര്‍ട്‌സ് മോഹനാണ്. കുളച്ചല്‍ യുദ്ധം പുനഃസൃഷ്ടിക്കുന്ന ചിത്രത്തിന്റെ സംഘട്ടനം കൈകാര്യം ചെയ്യുന്നത് പീറ്റര്‍ ഹെയ്‌നാണ്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് ശബ്ദവിന്യാസം. ക്യാമറ ആര്‍. മാധി. കെ.ജയകുമാര്‍, ഷിബു ചക്രവര്‍ത്തി, പ്രഭാ വര്‍മ എന്നിവരുടെ വരികള്‍ക്ക് പ്രശസ്ത സംഗീത സംവിധായകന്‍ കീരവാണി ഈണം പകരുന്നു.

വീഡിയോ കടപ്പാട്: മംഗളം

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here