പുതിയ പ്രണയം തുറന്നു പറഞ്ഞ് രണ്‍ബീര്‍

മുംബൈ: ഒടുവില്‍ പുതിയ പ്രണയം തുറന്നു പറഞ്ഞ് ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂര്‍. നടി ആലിയ ഭട്ടുമായി താന്‍ പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിരിക്കുകയാണ് രണ്‍ബീര്‍. ജിക്യൂ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍.

ഇതിനെ കുറിച്ച് തനിക്ക് ഇപ്പോള്‍ കൂടുതല്‍ സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ഒരുപാട് ആകാംക്ഷയോടെയാണ് താന്‍ പുതിയ പ്രണയബന്ധം ആരംഭിക്കുന്നതെന്നും താരം പറഞ്ഞു. ആലിയയെയാണ് താന്‍ പ്രണയിക്കുന്നതെന്നും ആലിയയുടെ പെരുമാറ്റമാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും രണ്‍ബീര്‍ പറയുന്നു.

ജീവിതത്തില്‍ എനിക്ക് കുറച്ച് കൂടി പക്വത വന്നത് പോലെ തോന്നുന്നുണ്ടെന്നും നടന്‍ പറഞ്ഞു. അതേസമയം ഏറ്റവും ഇഷ്ടപ്പെട്ട യുവതാരം ആരെന്ന് ഈയിടെ ആലിയയോട് ചോദിച്ചപ്പോള്‍ ‘രണ്‍ബീര്‍ കപൂര്‍’ എന്നായിരുന്നു നടിയുടെ ഉത്തരം. എന്നാല്‍ പ്രണയബന്ധത്തെപ്പറ്റി നടി തുറന്നുപറഞ്ഞിരുന്നില്ല.

ആര്യന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ആലിയയും രണ്‍ബീറും ഒരുമിച്ചഭിനയിക്കുന്നത്. സംവിധായകന്‍ മഹേഷ് ഭട്ടിന്റെ മകളാണ് 25കാരിയായ ആലിയ ഭട്ട്. നടന്‍ റിഷി കപൂറിന്റെയും നീതു സിങിന്റെയും മകനാണ് 35കാരനായ രണ്‍ബീര്‍.

LEAVE A REPLY

Please enter your comment!
Please enter your name here