ഫെയ്‌സ്ബുക്ക് പരസ്യത്തിലെ ആദ്യ വിവാഹം

മഞ്ചേരി: വിവാഹപരസ്യങ്ങള്‍ നല്‍കുന്ന ധാരാളം സൈറ്റുകള്‍ ഉണ്ട്. എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി ഫെയ്‌സ്ബുക്കിലൂടെ വിവാഹ പരസ്യം നല്‍കിയ യുവാവിന്റെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

34കാരനായ രഞ്ജിഷിനെ ആരും മറന്ന് കാണില്ല. കഴിഞ്ഞ ജൂലൈയിലാണ് വധുവിനെ അന്വേഷിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടത്. നിഷ്‌കളങ്കമായ ആ പോസ്റ്റ് പെട്ടെന്നാണ് വൈറലായത്.

കഴിഞ്ഞ ബുധനാഴ്ച താന്‍ വിവാഹിതനായെന്ന് അറിയിച്ച് കൊണ്ട് പോസ്റ്റ് ഇട്ടതോടെയാണ് രഞ്ജിഷ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. അധ്യാപികയായ സരിഗമയാണ് വധു. മാധ്യമങ്ങളോടും പ്രത്യേകിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗിനോടും നന്ദി പറയുന്നുവെന്ന് രഞ്ജിഷ് പോസ്റ്റില്‍ പറയുന്നു.

‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അന്വേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ഹിന്ദു, ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്.’ ഇതായിരുന്നു രഞ്ജിഷിന്റെ ആദ്യ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ഇതോടെ നിരവധി വിവാഹാലോചനകളാണ് ഈ യുവാവിനെ തേടിയെത്തിയത്. തുടര്‍ന്ന് സെപ്റ്റംബറില്‍ ജീവിത പങ്കാളിയെ ലഭിച്ചൂവെന്നും, മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പറഞ്ഞ് അടുത്ത പോസ്റ്റും രഞ്ജിഷ് ഇട്ടു.

കഴിഞ്ഞ ബുധനാഴ്ച വിവാഹം നടന്നതോടെ വധുവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോയുള്‍പ്പെടെയാണ് ഇത്തവണ രഞ്ജിഷ് പോസ്റ്റ് ഇട്ടത്.

ഞാനും എന്റെ ജീവിത പങ്കാളി സരിഗമയും(അധ്യാപിക) മാതാപിതാക്കൾക്ക് വിവാഹം എന്നത് സാമ്പത്തിക ബാധ്യതയാകാതെ ജാതക ജാതി…

Ranjish Manjeriさんの投稿 2017年11月25日(土)

സഹകരിച്ച എല്ലാവർക്കും നന്ദി, പ്രത്യേകിച്ച് മീഡിയക്കും. Thank you Mr Mark Zuckerberg #FacebookMatrimony

Ranjish Manjeriさんの投稿 2018年4月19日(木)

LEAVE A REPLY

Please enter your comment!
Please enter your name here