കത്തിന്റെ രൂപത്തില്‍ രണ്‍വീറിന് അവാര്‍ഡ്

മുംബൈ :’പത്മാവത്’ റിലീസായി ഒരാഴ്ച പിന്നിടുന്നതിന് മുന്‍പെ രണ്‍വീറിനെ തേടിയെത്തിയത് ഒരു സര്‍പ്രൈസ് അവാര്‍ഡ്. നിരവധി വിവാദങ്ങള്‍ക്ക് ശേഷം ജനുവരി 25 നാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.ചിത്രത്തില്‍ ദീപികയുടെയും ഷാഹിദിന്റെയും അഭിനയത്തെക്കാളും  ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയത് അല്ലാവൂദ്ദിന്‍ ഖില്‍ജിയായി വേഷമിട്ട രണ്‍വീര്‍ സിങ്ങിന്റെ പ്രകടനമായിരുന്നു. ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന രണ്‍വീര്‍ സിങ്ങിന്റെ ചില ഭാവ പ്രകടനങ്ങള്‍ക്ക് വന്‍ അഭിനന്ദനങ്ങളാണ് വിമര്‍ശകരില്‍ നിന്ന് പോലും ലഭിക്കുന്നത്.ഇതിന് പിന്നാലെയാണ് ഒരു ഞെട്ടിപ്പിക്കുന്ന കത്ത് താരത്തെ തേടിയെത്തിയത്. ബോളിവുഡിന്റെ കുലപതി സാക്ഷാല്‍ അമിതാഭ് ബച്ചനായിരുന്നു ‘പത്മാവത്’ ലെ പ്രകടനത്തിന് താരത്തെ അഭിനന്ദിച്ച് കൊണ്ട് കത്തയച്ചത്. രണ്‍വീര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ കൂടി ഇക്കാര്യം ആരാധകരെ അറിയിച്ചത്.

https://instagram.com/p/Bei6Yb5BqPK/?utm_source=ig_embed

അമിതാഭ് ബച്ചന്‍ അയച്ച കത്തിന്റെ പുറം ഭാഗത്തിന്റെ ചിത്രം അടക്കം ചേര്‍ത്തായിരുന്നു താരത്തിന്റെ പോസ്റ്റ്. എനിക്ക് എന്റെ അവാര്‍ഡ് ലഭിച്ചു എന്നാണ് രണ്‍വീര്‍ ഈ പോസ്റ്റിന് നല്‍കിയ അടിക്കുറിപ്പ്. എന്നാല്‍ അഭിനന്ദന സന്ദേശത്തിലെ ഉള്ളടക്കം താരം ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here