പിഞ്ചുകുഞ്ഞിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവ്‌

മഞ്ചേരി: നാടോടി ദമ്പതികളുടെ ഒന്‍പത് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. യുവതിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് പ്രതി കത്തിയെടുത്ത്കു ഞ്ഞിനെ വെട്ടിയത്.

മദ്യലഹരിയില്‍ അയൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയതെന്ന് അമ്മ പോലീസിനോട് പറഞ്ഞു. കാലിന് പരിക്കേറ്റ കുട്ടി ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ്.

സ്ഥിരം ശല്ല്യക്കാരനാണ് അയൂബെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മഞ്ചേരി ഐജിബിടി ബസ് സ്റ്റാന്‍ഡില്‍ അന്തിയുറങ്ങുന്ന കുടുംബത്തിലെ ഒന്‍പത് മാസം പ്രായമുളള പെണ്‍കുഞ്ഞിനാണു വെട്ടേറ്റത്.

അമ്മയും സഹോദരനും ചേര്‍ന്ന് പീഡനശ്രമം തടയുമ്പോള്‍ പ്രതി കത്തിയെടുത്ത് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പരാതി അറിയിച്ചെങ്കിലും പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തയാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചു.

അതേസമയം പൊലീസ് അക്രമിയെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here