പ്രതി ലൈംഗികാവയവം ജഡ്ജിമാരെ കാണിച്ചു

വാഷിങ്ടണ്‍: തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കോടതിമുറിക്കുള്ളില്‍ ജഡ്ജിമാര്‍ക്ക് സ്വന്തം ലൈംഗികാവയവം കാണിച്ചു കൊടുക്കേണ്ടി വന്നു ബലാത്സംഗക്കേസിലെ പ്രതിക്ക്. ഇതോടെ ഡെസ്മണ്ട് ജെയിംസെന്ന കണക്ടിക്കട്ട് സ്വദേശിയായ കുറ്റാരോപിതന്‍ തന്റെ നിരപരാധിത്വം തെളിയിച്ചു.

തന്നെ ബലാല്‍സംഗം ചെയ്ത പുരുഷന്റെ ലൈംഗികാവയവം അയാളുടെ ശരീരത്തേക്കാള്‍ ഇളം നിറത്തില്‍ ഉള്ളതാണെന്നായിരുന്നുവെന്ന ഇരയുടെ വാദം കളളമാണെന്ന് പറഞ്ഞായിരുന്നു ഇയാള്‍ തന്റെ ലൈംഗികാവയവം പ്രദര്‍ശിപ്പിച്ചത്. ന്യൂഹാവനിലെ കോടതിയിലായിരുന്നു വിചാരണ. 2012ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എന്നാല്‍ 2014ലാണ് തന്നെ ബലാത്സംഗം ചെയ്തയാളെ സ്ത്രീ തിരിച്ചറിഞ്ഞത്. പീഡിപ്പിക്കപ്പെട്ട യുവതി, തന്നെ പീഡിപ്പിച്ചയാളുടെ ലൈംഗികാവയവത്തെക്കുറിച്ച് അന്വേഷണ സംഘത്തിനും കോടതിക്കും ചില വിവരണങ്ങള്‍ നല്‍കിയിരുന്നു. തന്നെ പീഡിപ്പിച്ചയാളുടെ ശരീരത്തെക്കാള്‍ ഇളം നിറത്തിലുളളതായിരുന്നു അയാളുടെ ലൈംഗികാവയവമെന്നായിരുന്നു സ്ത്രീയുടെ വാദം.

ഇതിനെ പ്രതിരോധിക്കുന്നതിനായാണ് ഡെസ്മണ്ട് സ്വന്തം ലൈംഗികാവയവം പരസ്യമായി പ്രദര്‍ശിപ്പിച്ചത്. ‘തന്റെ കക്ഷി കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കാന്‍ അദ്ദേഹത്തിന്റെ ലൈംഗികാവയവത്തിന്റെ നിരവധി ഫോട്ടോകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.

എന്നാല്‍ ഒരു ഫോട്ടോയില്‍ ഫ്‌ലാഷ് ലൈറ്റിന്റെ അതിപ്രസരം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി. അതുകൊണ്ടാണ് കോടതി മുറിയില്‍ വെച്ച് തന്റെ കക്ഷിക്ക് പാന്റഴിക്കേണ്ടി വന്നത്. യഥാര്‍ഥവും സാധ്യവുമായ ഏക വഴി അത് മാത്രമായിരുന്നുവെന്ന് പ്രതിഭാഗം വക്കീല്‍ ടോഡ ബുസ്സര്‍ട്ട് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here