മരണത്തോട് മല്ലടിച്ച് മൂന്ന് വയസ്സുകാരി

ലഖ്‌നൗ: പിതാവിന്റെ സഹോദരന്‍ മൂന്ന് വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ലഖ്‌നൗവിലെ കിങ് ജോര്‍ജ്ജ് മെഡിക്കല്‍ സര്‍വ്വകലാശാലയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഹോളി ആഘോഷിക്കാന്‍ വീട്ടിലെത്തിയ പിതാവിന്റെ സഹോദരനായ 20കാരനാണ് പെണ്‍കുട്ടിയെ ആക്രമിച്ചത്. ലഖ്‌നൗ താക്കൂര്‍ഗഞ്ചിലാണ് സംഭവം.

മിഠായി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി ഇയാള്‍ അക്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച്ച ഉച്ചയ്ക്കു ശേഷമാണ് പെണ്‍കുട്ടിയെ കളിക്കുന്ന സ്ഥലത്ത് നിന്ന് കാണാതാവുന്നത്.

തിരച്ചിലിനൊടുവില്‍ കുട്ടിയെ പിന്നീട് പണി നടന്നു കൊണ്ടിരിക്കുന്ന ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പരിസരവാസികള്‍ പെണ്‍കുട്ടിയുടെ അച്ഛന്റെ സഹോദരന്‍ കെട്ടിടത്തില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ടിരുന്നു.

സംശയം തോന്നിയ ഇവര്‍ ഇയാളെ പൊതിരെ തല്ലി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here