അടച്ചിട്ട വീട്ടില്‍ 5 അപൂര്‍വ കാറുകള്‍

നോര്‍ത്ത് കരോലിന : വീട് പൊളിക്കാനെത്തിയവരെ കാത്തിരുന്നത് അത്യപൂര്‍വ ‘നിധി’. കോടിക്കണക്കിന് രൂപയുടെ കാറുകളാണ് മുന്‍സിപ്പല്‍ അധികൃതര്‍ക്ക് ലഭിച്ചത്. 27 വര്‍ഷമായി ആള്‍വാസമില്ലാതെ, മുന്‍സിപ്പാലിറ്റി ജപ്തി ചെയ്ത വീട്ടിലാണ് 5 കാറുകള്‍ ഉണ്ടായിരുന്നത്.

ഫെറാരിയുടെ ഏറ്റവും മനോഹരമായ 12 സിലിണ്ടര്‍ കാറായ 1966 മോഡല്‍ 275 ജിടിബി, 1976 മോഡല്‍ ഷെല്‍ബി കോബ്ര എന്നിവയാണ് ലഭിച്ചത്.ഇതിനുപുറമെ മോര്‍ഗന്‍, ട്രംഫ് ടിആര്‍ 6 കാറുകളും ഇവിടെ നിന്ന് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് കാറുകളുടെയും ബ്രെയ്ക്കിന് ഉള്‍പ്പെടെ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്.

27 വര്‍ഷമായി മനുഷ്യസ്പര്‍ശമേല്‍ക്കാതെ ഇത്രയും കാലം കാറുകള്‍ വീടിനോട് ചേര്‍ന്നുള്ള ഗ്യാരേജില്‍ ഭദ്രമായിരുന്നു.മുന്‍സിപ്പല്‍ അധികൃതര്‍ പൊളിക്കാനെത്തിയപ്പോഴാണ് കാറുകള്‍ കാണുന്നത്. 2.8 ദശലക്ഷം പൗണ്ട് ഈ മോഡലുകള്‍ക്ക് ലഭിക്കുമെന്നാണ് ക്ലാസിക് കാര്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഹഗേര്‍ടി വ്യക്തമാക്കുന്നത്.

ഹഗേര്‍ടി യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ്
ഈ വാഹനങ്ങളെപ്പറ്റിയുള്ള വിവരം പുറം ലോകമറിയുന്നത്.ടോം കോട്ടെര്‍ അവതരിപ്പിക്കുന്ന ബാര്‍ണ്‍ ഫൈന്‍ഡ് ഹണ്ടര്‍ എപ്പിസോഡിലൂടെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്.

എന്നാല്‍ മുന്‍സിപ്പല്‍ അധികൃതര്‍ വീട് പൊളിക്കാനെത്തിയെന്നും കാറുകള്‍ കണ്ടെത്തിയെന്നും വീഡിയോ കണ്ടതോടെ ഉടമസ്ഥന്‍ രംഗപ്രവേശം ചെയ്തു.മോര്‍ഗന്‍, ട്രയംഫ് കാറുകള്‍ കൈവശം സൂക്ഷിക്കാന്‍ ഇയാള്‍ ആഗ്രഹമറിയിച്ചു. എന്നാല്‍ ഫെറാരിയും ഷെല്‍ബിയും അധികൃതര്‍ ലേലത്തില്‍ വെയ്ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here