ഒഡീഷ :പറക്കും പാമ്പുകള്‍ എന്നറിയപ്പെടുന്ന അപൂര്‍വ ഇനം പാമ്പിനത്തെ ഇന്ത്യയില്‍ കണ്ടെത്തി. ഒഡീഷയിലെ മയൂര്‍ഭഞ്ച് ധന്‍പൂര ഗ്രാമത്തില്‍ വെച്ചാണ് പ്രദേശ വാസികള്‍ ഈ പാമ്പിനെ കണ്ടെത്തിയത്. വിറക് കൊള്ളികള്‍ക്കിടയില്‍ ചുരുണ്ട് കൂടി കിടന്ന നിലയിലാണ് പാമ്പ് കാണപ്പെട്ടത്.
വളരെ അപൂര്‍വമായി മാത്രമാണ് ഇവ ഭൂമുഖത്ത് കാണപ്പെടുന്നത്. പേരില്‍ സൂചിപ്പിക്കും പോലെ യഥാര്‍ത്ഥത്തില്‍ ഇവയ്ക്ക് പറക്കുവാനുള്ള കഴിവൊന്നുമില്ല. മറ്റ് പാമ്പുകളെക്കാളും വേഗത്തില്‍ സഞ്ചരിക്കാനുള്ള കഴിവാണ് ഇവയെ പറക്കും പാമ്പുകള്‍ എന്ന വിശേഷണത്തിന് കാരണക്കാരാക്കിയത്.
മരത്തിന് മുകളിലേക്ക് വേഗത്തില്‍ ഇഴഞ്ഞ് നീങ്ങാനുള്ള കഴിവാണ് ഇവയെ മറ്റ് പാമ്പുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് സിമിപാല്‍ കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്നുള്ള ജീവനക്കാര്‍ എത്തി പാമ്പിനെ ഏറ്റെടുത്തു, ശേഷം ഇതിനെ സമീപത്തെ കാട്ടില്‍ തുറന്നു വിട്ടു.
Baripada: One snake from the rare species 'ornate flying snake' rescued and released by the rescue team of Similipal Tiger Reserve (STR) in Mayurbhanj's Dhanpur village yesterday (17.03.18) pic.twitter.com/WPkxbJddDq
— ANI (@ANI) March 18, 2018