152 വര്‍ഷങ്ങള്‍ക്ക് ശേഷം സൂപ്പര്‍ ബ്ലഡ്മൂണ്‍

ബംഗളൂരു : 152 വര്‍ഷത്തിനിപ്പുറം മാനത്ത് അപൂര്‍വ പ്രതിഭാസം. കടും ഓറഞ്ച് നിറത്തില്‍ അമ്പിളിയുദിക്കുന്നതിന് ലോകം സാക്ഷിയായി. മൂന്ന് അപൂര്‍വതകളാണ് ഒരുമിച്ചെത്തിയത്.സൂപ്പര്‍മൂണ്‍, ബ്ലൂമൂണ്‍, ബ്ലഡ്മൂണ്‍ എന്നിവയാണ് മാനത്ത് സംഭവിച്ചത്‌.

ഒരു മാസത്തില്‍ തന്നെ രണ്ട് പൂര്‍ണ ചന്ദ്രന്‍മാര്‍ വരുന്നതിനെയാണ് ബ്ലൂമൂണ്‍ എന്ന് വിശേഷിപ്പിക്കുന്നത്.ചുവപ്പുനിറത്തില്‍ കാണപ്പെടുന്നതിനാല്‍ ബ്ലഡ്മൂണ്‍ എന്നും പൂര്‍ണ ചന്ദ്രനായതിനാല്‍ സൂപ്പര്‍മൂണെന്നും ഉദ്ധരിക്കുന്നു. വലിപ്പം 7 ശതമാനവും പ്രഭ 30 ശതമാനത്തിലേറെയും വര്‍ധിച്ച രീതിയിലാണ് ചന്ദ്രന്‍ പ്രകടമായത്.

വൈകീട്ട് 5.18 മുതല്‍ രാത്രി 8.43 വരെയായിരുന്നു ഈ പ്രതിഭാസം. ഇതിനിടയിലെ 71 മിനിട്ടിലാണ് കേരളത്തില്‍ ദൃശ്യമായത്. 1866 മാര്‍ച്ച് 31 നാണ് ഈ പ്രതിഭാസങ്ങള്‍ ഒരുമിച്ചെത്തിയത്.ഇനി ഒരു നൂറ്റാണ്ട് കഴിയാതെ ഇവ ഒരുമിച്ച് വരില്ല. ഈ ജന്‍മത്തില്‍ ഇനി ഈ പ്രതിഭാസം കാണാന്‍ കഴിയില്ലെന്നര്‍ത്ഥം.

നിലവില്‍ ലോകത്ത് ജീവിച്ചിരിക്കുന്ന ഒരാള്‍ക്കും ഇത് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതും ഇനിയൊരവസരത്തില്‍ കാണാനാകില്ലെന്നതുമാണ് ഈ അപൂര്‍വതയെ ശ്രദ്ധേയമാക്കിയത്. ഈ പ്രതിഭാസം ജനങ്ങളിലേക്കെത്തിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

നഗ്ന നേത്രങ്ങള്‍കൊണ്ട് വീക്ഷിക്കാമെന്നതായിരുന്നു മറ്റൊരപൂര്‍വത. മറ്റ് ഗ്രഹണങ്ങളെ അപേക്ഷിച്ച് യാതൊരു അപകട സാധ്യതയുമില്ലാത്തതാണ് ബുധനാഴ്ചയുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here