പനി മരണം ഒമ്പതായി; 6 പേരുടെ നില ഗുരുതരം

കോഴിക്കോട്: പേരാമ്പ്രയിലെ പനിമരണത്തിന് കാരണം നിപ്പാ വൈറസ് എന്ന് സ്ഥിരീകരിച്ചു. വൈറസ്ബാധ മൂലമുണ്ടായ പനിപിടിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി. കൂട്ടാലിട സ്വദേശി ഇസ്മയീല്‍, കൊളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം പനിബാധിച്ച് മരിച്ച രണ്ട് പേര്‍ക്ക് കണ്ട അതേ ലക്ഷണവുമായി കഴിഞ്ഞ പത്ത് ദിവസമായി ഇസ്മയീലും, ഒരാഴ്ചയായി വേലായുധനും ചികിത്സയിലായിരുന്നു.

ഇതോടെ ഇതുവരെ പനിബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി. പേരാമ്പ്രയിലെ ഒരു കുടുംബത്തിലെ മൂന്നു പേര്‍ ഈ പനി ബാധിച്ച് മരിച്ചിരുന്നു. ഏഴുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതില്‍ ആറുപേരുടെ നില ഗുരുതരമാണ്. പൂനെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് വൈറസ് സ്ഥിരീകരണം.

ആദ്യമരണങ്ങള്‍ നടന്ന സ്ഥലങ്ങളില്‍ നിന്നും വളരെ ദൂരെയുള്ള സ്ഥലങ്ങളിലുള്ളവരാണ് ഇപ്പോള്‍ മരിച്ച രണ്ട് പേരും. അതുകൊണ്ട് തന്നെ വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നുവെന്ന ആശങ്കയുണ്ട്. തലച്ചോറില്‍ അണുബാധ മൂര്‍ഛിച്ചതാണ് മരണകാരണമെന്നാണ് വിവരം. ആരോഗ്യമന്ത്രി കെ.കെ. ശൈലജ നാളെ പനിബാധിത പ്രദേശം സന്ദര്‍ശിക്കും. പനിയെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം നാളെ റിപ്പോര്‍ട്ട് പുറത്തിറക്കും. വൈറസിനെക്കുറിച്ചും ഇത് എത്രത്തോളം ഗുരുതരമാണ് എന്നും റിപ്പോര്‍ട്ടിലുണ്ടാകും.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് അടുത്തടുത്ത ദിവസങ്ങളില്‍ പനി ബാധിച്ച് മരണം സംഭവിച്ചതാണ് വൈറസ് ബാധയെ കുറിച്ച് ആരോഗ്യ വകുപ്പിന് സംശയത്തിന് ഇടയാക്കിയത്. ഇതിനെ തുടര്‍ന്ന് മൃതദേഹങ്ങളില്‍ നിന്നെടുത്ത ദ്രവ സാമ്പിളുകള്‍ മണിപ്പാലിലെ വൈറോളജി ലാമ്പില്‍ പരിശോധനയ്ക്ക് അയച്ചു. തുടര്‍ന്നാണ് നിപ്പോണ്‍ വൈറസുകളുടെ സാന്നിദ്ധ്യം മരിച്ച വ്യക്തികളുടെ ശരീരത്തില്‍ കണ്ടെത്തിയത്. വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് ഇവരിലേക്ക് കടന്നു കൂടിയതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

വവ്വാലുകള്‍ കഴിച്ച് ബാക്കിയായ പഴങ്ങള്‍ കഴിക്കുന്നതിലൂടെ ഈ വൈറസ് മനുഷ്യരിലേക്ക് എത്താം. പിന്നീട് ബാധയേറ്റ വ്യക്തിയുമായി അടുത്തിടപഴകുന്നവരിലേക്കും ഈ വൈറസ് പടരാം. പനി ബാധിച്ച് മസ്തിഷ്‌ക ജ്വരം പിടിപെട്ടാണ് മരണം സംഭവിക്കുന്നത്. ശ്വാസ തടസ്സം, കടുത്ത തലവേദന, പനി എന്നിവയില്‍ തുടങ്ങി അവസാനം മസ്തിഷ്‌ക ജ്വരത്തിലേക്ക് എത്തുന്നതാണ് ലക്ഷണങ്ങളായി രോഗികളില്‍ കണ്ടു വരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here