മുംബൈ :ഐപിഎല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് പരാജയപ്പെട്ടെങ്കിലും തന്നെ പിന്തുണച്ചവരോടും സ്നേഹിച്ചവരോടും നന്ദി പ്രകടിപ്പിച്ച് സണ്‍റൈസേര്‍സ് ഹൈദരാബാദ് താരം റാഷിദ് ഖാന്. തന്റെ ഔദ്യോഗിക ടിറ്റര്‍ പേജിലൂടെയാണ് താരം നന്ദി അറിയിച്ച് കൊണ്ട് രംഗത്തെത്തിയത്.
‘അങ്ങനെ ഐപിഎല്‍ 2018 സീസണ് അവസാനിച്ചു, ഞങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലല്ല മത്സരം അവസാനിച്ചതെങ്കിലും പ്രകടനത്തില്‍ ഞങ്ങള്‍ സംതൃപ്തരാണ്. എന്നെ പിന്തുണയ്ക്കുകയും സ്നേഹിക്കുകയും ചെയ്ത മാനേജ്മന്റിനും പരിശീലകര്‍ക്കും എല്ലാത്തിലുമുപരി തന്റെ ആരാധകര്‍ക്കും നന്ദി അറിയിക്കുന്നു’ ഇതായിരുന്നു റാഷിദ് ഖാന്റെ മത്സര ശേഷമുള്ള ട്വീറ്റ്. ആരാധകര്‍ ഹൃദയ വേദനയോട് കൂടിയാണ് ഈ ട്വീറ്റിനെ എതിരേറ്റത്.
So the #ipl2018 has come to an end , not the way we wanted to finish it but we're happy with our performance.
want to thanks D management , all the coaches & most importantly all the fans 4 showing so much love & for supporting me throughout D tournament❤ @SunRisers @IPL pic.twitter.com/IbQV4iYgVw— Rashid Khan (@rashidkhan_19) May 28, 2018
ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം കാഴ്ച്ച വെച്ച ഈ അഫ്ഗാന് ലെഗ് സ്പിന്നര്‍ പരമ്പരയിലാകെ 21 വിക്കറ്റുകള്‍ സ്വന്തമാക്കി ഏവരേയും അതിശയപ്പിച്ചിരുന്നു. ബോളിംഗിനെ കൂടാതെ ബാറ്റിംഗിലും ഫീല്‍ഡിങ്ങിലും മികവ് പുലര്‍ത്താന്‍ താരത്തിനായി. ഇതോടെ നിരവധി ആരാധകരേയും സ്വന്തമാക്കിയാണ് താരം ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്. റാഷിദ് ഖാന് ഇന്ത്യന്‍ പൗരത്വം നല്കാനുവുമോയെന്ന് വരെ പല ആരാധകരും വിദേശ്യ കാര്യ മന്ത്രി സുഷമ സ്വരാജിനോട് ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചത് അടുത്തിടെ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
എന്നാല്‍ വിഷയത്തില്‍ ആഭ്യന്തര മന്ത്രാലയമാണ് നടപടികള്‍ സ്വീകരിക്കേണ്ടതെന്നായിരുന്നു സുഷമ സ്വരാജിന്റെ സ്നേഹത്തോട് കൂടിയുള്ള മറുപടി.സണ്‍ റൈസേര്സ് ഹൈദരാബാദിന്റെ ഫൈനല്‍ വരെയുള്ള പ്രയാണത്തില്‍ പല കളികളിലും ടീമിനെ വിജയത്തിലെത്തിച്ചത് റാഷിദ് ഖാന്റെ മികവുറ്റ പ്രകടനങ്ങളായിരുന്നു. എന്നാല്‍ ഫൈനലില്‍ ഒരു തിളക്കമാര്‍ന്ന പ്രകടനം കാഴ്ച്ച വെക്കാന്‍ റാഷിദ് ഖാനും മറ്റു സണ്‍ റൈസേര്സ് ബോളര്മാര്ക്കും ആയില്ല.
ധോണി-റാഷിദ് ഖാന് ഏറ്റുമുട്ടലാകും ചെന്നൈ സൂപ്പര്‍ കിംഗ്സ്-സണ്‍ റൈസേര്സ് ഹൈദരാബാദ് ഫൈനല്‍ എന്നാാണ് ക്രിക്കറ്റ് ലോകം മത്സരത്തിന് മുന്‍പ് ഈ പോരാട്ടത്തിനെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഓപ്പണര്‍ വാട്സണ് സൃഷ്ടിച്ച ബാറ്റിംഗ് കൊടുങ്കാറ്റില്‍ ചെന്നൈ അനായാസം വിജയത്തിലേക്ക് നടന്നടുക്കുകയായിരുന്നു. ചെന്നൈ നിരയിലെ ഒരു വിക്കറ്റ് വീഴ്ത്താന്‍ മാത്രമേ സണ്‍ റൈസര്‍സ് ബോളര്‍മാര്‍ക്ക് സാധിച്ചുള്ളു. നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ട് കൊടുത്ത് റാഷിദ് ഖാന് മികച്ച പ്രകടനം കാഴ്ച്ച വെച്ചെങ്കിലും വിക്കറ്റൊന്നും നേടുവാന്‍ സാധിച്ചില്ല.