ജൊഹന്നാസ്ബര്‍ഗ്ഗില്‍ സിംഹങ്ങള്‍ക്കൊപ്പം ചിത്രങ്ങള്‍ എടുത്ത് ജഡേജയും ബുംറയും ; ചിത്രങ്ങള്‍ വൈറല്‍

ജോഹന്നാസ്ബര്‍ഗ്ഗ് :ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന രണ്ടാം ടെസ്റ്റിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരാജയപ്പെട്ടുവെങ്കിലും മുറിയില്‍ സങ്കടപ്പെട്ട് ഇരിക്കുവാനൊന്നും രവീന്ദ്ര ജഡേജ ഒരുക്കമല്ല. ഈ ദക്ഷിണാഫ്രിക്കന്‍ പര്യടനം അവസാനിക്കുന്നതിന് മുന്‍പായി കഴിയാവുന്നത്രയും വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തന്നെയാണ് താരത്തിന്റെ തീരുമാനം. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും കളിക്കാന്‍ ജഡേജയ്ക്ക് അവസരം കിട്ടിയിരുന്നില്ല.ജനുവരി 24 ാം തീയതി ജോഹന്നാസ്ബര്‍ഗ്ഗിലാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഇതിനായി ടീമിനൊപ്പം ജോഹന്നാസ്ബര്‍ഗ്ഗിലെത്തിയ ജഡേജ കാല് കുത്തിയ പാടെ സമീപത്തുള്ള പ്രശസ്തമായ മൃഗശാലയില്‍ പോയി സിംഹത്തിനൊപ്പം ഒരു ഫോട്ടോയുമെടുത്തു. ഇന്ത്യന്‍ ടീമിലെ മിന്നും യുവ താരവും പേസ് ബോളറുമായ ജസ്പ്രീതി ബുംറയേയും ഒപ്പം കൂട്ടിയാണ് താരം സിംഹങ്ങളെ സന്ദര്‍ശിക്കുവാന്‍ പോയത്.സന്ദര്‍ശിച്ചതിനൊപ്പം തന്നെ ഉറങ്ങി കിടക്കുന്ന ഒരു സിംഹത്തിന് അടുത്ത് ചേര്‍ന്ന് ഉഗ്രന്‍ ഫോട്ടോയെടുക്കാനും താരം മറന്നില്ല. ഗീറിലായാലും ജോഹന്നാസ്ബര്‍ഗ്ഗിലായാലും സിംഹം എന്നാല്‍ സിംഹം തന്നെയാണ് എന്നായിരുന്നു താരം ഈ ചിത്രത്തിന് നല്‍കിയ തലക്കെട്ട്.

കഴിഞ്ഞ വര്‍ഷം സ്വന്തം നാടായ ഗുജറാത്തിലെ ഗീര്‍ വനത്തില്‍ ഭാര്യയോടൊപ്പം സന്ദര്‍ശനം നടത്തിയ വേളയില്‍ നിരോധനം ലംഘിച്ച് സിംഹങ്ങള്‍ക്കൊപ്പം ഫോട്ടോ എടുത്തതിനെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ ജഡേജയ്ക്ക് 20000 രൂപ പിഴ ചുമത്തിയിരുന്നു.ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണോ താരം ഇത്തരത്തിലുള്ള തലക്കെട്ട് കൊടുത്തതെന്ന് ചിന്തിക്കുന്നവരും കുറവല്ല.

LEAVE A REPLY

Please enter your comment!
Please enter your name here