തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ബാഗി 2

മുംബൈ : മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ, ഈയാഴ്ച റിലീസിന് ഒരുങ്ങുന്ന ബാഗി 2 വിന് മികച്ച പ്രേക്ഷക പ്രതികരണം. രാജ്യത്താകമാനം ഭൂരിപക്ഷം പ്രദര്‍ശന ശാലകളിലും ബുക്കിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. മാര്‍ച്ച് 30 നാണ് ചിത്രത്തിന്റെ റിലീസ്.

ടൈഗര്‍ ഷ്രോഫ് മുഖ്യവേഷത്തിലെത്തുന്ന ആക്ഷന്‍ ത്രില്ലറാണ് ചിത്രം. അഹമ്മദ് ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നദ്യാവാല ഗ്രാന്‍ഡ്‌സണ്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സാജിദ് നദ്യാവാലയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസാണ് വിതരണം. 2016 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ ‘ക്ഷണം’ അഹമ്മദ് ഖാനും സാജിദ് നദ്യാവാലയും ചേര്‍ന്ന് ബാഗി 2 എന്ന പേരില്‍ ഹിന്ദിയില്‍ പുനര്‍നിര്‍മ്മിക്കുകയാണ്. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

റോണി സിങ്ങായി ടൈഗര്‍ ഷ്രോഫും നേഹ എന്ന നായിക കഥാപാത്രമായി ദിഷ പടാനിയുമാണ് അണിനിരക്കുന്നത്. ജാക്വിലിന്‍ ഫെര്‍ണാണ്ടസ് അതിഥി താരവുമായെത്തുന്നു. പ്രതീപ് ബബ്ബര്‍, മനോജ് ബാജ്‌പേയി, രണ്‍ദീപ് ഹൂഡ, ദീപക് ദോബ്രിയാല്‍ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്.

ചെയ്‌സ് സീക്വന്‍സുകളും, ആയുധപ്പോരാട്ടങ്ങളുമെല്ലാം തിയേറ്ററുകളെ ഇളക്കിമറിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള ആക്ഷന്‍ രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here