മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ഗദഗ് :ചാര്‍ജ്ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വിരീഷ് ഹിരമേത് എന്ന യുവാവിന്റെ റെഡ്മി 4A വിഭാഗത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്.

ചാര്‍ജ്ജ് ചെയ്യുവാനായി വീട്ടിലെ ഇല്ക്ട്രിക് പ്ലഗില്‍ കുത്തിവെച്ചിരിക്കുകയായിരുന്നു. സമീപത്തെ മേശയിലാണ് ഫോണ്‍ കിടന്നിരുന്നത്.

ഇതിനിടയിലാണ് വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഒന്നടങ്കം ഞെട്ടി. അപ്പോഴേക്കും ഫോണ്‍ ഭാഗീകമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here