ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വീണ് മരിച്ചു

ഭാവ്‌നഗര്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റായ പ്രമോദ് ഹേമാനി(75) അഞ്ചാം നിലയില്‍ നിന്ന് വീണ് മരിച്ചു. ഗുജറാത്തിലെ ഭാവ്‌നഗറിലെ പ്രശസ്തനായ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് പ്രമോദ്. കഴിഞ്ഞ ദിവസം 11 മണിയോടെ ഓഫീസിലെത്തിയ ഇദ്ദേഹം പ്യൂണിനോട് താന്‍ വാഷ്‌റൂമിലേക്ക് പോയിട്ട് വരാമെന്ന് പറഞ്ഞു.

എന്നാല്‍ നേരെ ടെറസിലേക്കാണ് പ്രമോദ് പോയത്. പിന്നീട് ഉച്ചത്തിലുള്ള നിലവിളിയാണ് പുറത്ത് വന്നത്. ശബ്ദം കേട്ട് പുറത്തെത്തിയ ആളുകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രമോദ് ഹേമാനിയെയാണ്. ആത്മഹത്യയാണോ അബദ്ധത്തില്‍ വീണതാണോയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

തണുപ്പുള്ള സമയത്ത് ഇദ്ദേഹം ടെറസില്‍ പോയി 15-20 മിനുട്ട് നില്‍ക്കാറുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ഇത്രയും ചൂടുള്ള സമയത്ത് അദ്ദേഹം ടെറസില്‍ പോയതെന്തിനാണെന്ന അത്ഭുതത്തിലാണ് ഇവര്‍. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇദ്ദേഹത്തിന് പക്ഷാഘാതത്തിന്റെ പ്രശ്‌നം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം സുഖം പ്രാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മകന്‍ പ്രശാന്തും ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

LEAVE A REPLY

Please enter your comment!
Please enter your name here