സൂപ്പിലും ഭക്ഷണസാധനങ്ങളിലും മൂത്രമൊഴിച്ച് പ്രതികാരം

ബീജിംഗ്: റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും. ഒടുവില്‍ ഇത് എത്തുന്നത് സൂപ്പിലും ഭക്ഷണസാധനങ്ങളിലും മറ്റും മൂത്രമൊഴിക്കുന്നതിലേക്ക്. ചൈനയിലാണ് വിചിത്രം സംഭവം നടന്നത്.

ചൈനയിലെ തെക്കന്‍ പ്രദേശമായ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈകൗവിലെ ഒരു റെസ്‌റ്റോറന്റ് ഉടമ കഴിക്കാനെടുത്ത സൂപ്പില്‍ അസാധാരണമായ മണം അനുഭവപ്പെട്ട് നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിഞ്ഞത്. കടയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടത്.

മാര്‍ച്ച് 28നാണ് സംഭവം. പുലര്‍ച്ചെ റസ്‌റ്റോറന്റിലേക്ക് കയറിവന്ന മറ്റൊരു റസ്‌റ്റോറന്റ് ഉടമ നേരെ അടുക്കളയില്‍ പ്രവേശിച്ച് പാന്റിന്റെ സിപ് തുറന്ന് സൂപ്പ് വച്ചിരുന്ന പാത്രത്തിലേക്ക് മൂത്രമൊഴിച്ചു. ആരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം സൂപ്പ് പാത്രത്തിലേക്ക് മറ്റെന്തൊകൂടി ഒഴിച്ചു.

സിസിടിവി ദൃശ്യങ്ങളടക്കം റസ്റ്റോറന്റ് ഉടമ പൊലീസിനെ സമീപിച്ചു. എതിരാളിയുടെ നേട്ടത്തിലുള്ള അസൂയയായിരിക്കാം ഇത്തരത്തില്‍ പെരുമാറാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here