ഈ പെണ്‍കുട്ടിയാരെന്ന് സമൂഹ മാധ്യമങ്ങള്‍

ലണ്ടന്‍ :മഞ്ഞുമലയില്‍ കരടിയുടെ നെഞ്ചില്‍ തടവി സ്‌നേഹ പ്രകടനം നടത്തുന്ന പെണ്‍കുട്ടിയെ അന്വേഷിച്ച് സാമൂഹ്യ മാധ്യമങ്ങള്‍. ലോകത്തിലെ സമ്പന്ന കുടുംബങ്ങളില്‍ പിറന്ന മക്കളുടെ വ്യത്യസ്ഥമായ ഹോബികള്‍ പോസ്റ്റ് ചെയ്യുന്ന ‘റിച്ച് കിഡ്‌സ് ലണ്ടന്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.

ഇത്തരത്തില്‍ കാഴ്ച്ചയില്‍ വിസ്മയം തോന്നിക്കുന്ന പലതരം ഹോബികള്‍ ഉള്ള സമ്പന്ന യുവതീയുവാക്കളുടെ വീഡിയോകളും ചിത്രങ്ങളും ഈ പേജില്‍ പോസ്റ്റ് ചെയ്യപ്പെടാറുണ്ട്. ഒരു മഞ്ഞുമലയില്‍ വെച്ച് ഭീമാകാരനായ കടുവയെ തലോടുന്ന പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കപ്പെടുന്നത്. ഇവര്‍ക്ക് അരികിലായി ഒരു ഷാംപെയ്ന്‍ കുപ്പിയും കാണാം.

മലര്‍ന്ന് കിടക്കുന്ന കടുവയുടെ നെഞ്ചിലും കഴുത്തിലുമാണ് യുവതി തലോടുന്നത്. വന്യമൃഗങ്ങളുടെ രോമങ്ങള്‍ കൊണ്ട് നെയ്ത വസ്ത്രം ആണ് യുവതി അണിഞ്ഞിരിക്കുന്നത്. ഈ കോട്ട് അണിഞ്ഞ് കൊണ്ടാണ് കരടിയുടെ ജീവനെ കുറിച്ച് പെണ്‍കുട്ടി ആശങ്കാകുലയാകുന്നത് എന്നതാണ് ഏറെ വിരോധാഭാസം.

ലണ്ടന്‍ അടക്കമുള്ള വിദേശ രാജ്യങ്ങളില്‍ മൃഗങ്ങളെ കൊലപ്പെടുത്തി അവയുടെ തോല്‍ വസ്ത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് അടുത്തിടെയായി ഉയര്‍ന്നു വരുന്നത്. അത് കൊണ്ട് തന്നെ പെണ്‍കുട്ടിയെ വിമര്‍ശിച്ച് വ്യാപക കമന്റുകളാണ് ഈ വീഡിയോവിന് താഴെ പ്രചരിക്കുന്നത്.

മാത്രമല്ല കരടിയെ മദ്യം കൊടുത്ത് പെണ്‍കുട്ടി മയക്കി കിടത്തിയതാവാം എന്നും ചിലര്‍ സംശയമുന്നയിക്കുന്നു. എന്നാല്‍ പെണ്‍കുട്ടി ആരാണെന്നോ, ഷൂട്ട് ചെയ്ത സ്ഥലം സംബന്ധിച്ചോ കൂടുതല്‍ വിവരങ്ങള്‍ ഒന്നും ലഭ്യമല്ല. അതേസമയം ക്യാമറയെടുക്കുന്ന വ്യക്തിയുടെതായി ദൃശ്യങ്ങളില്‍ കേള്‍ക്കുന്ന ശബ്ദം റഷ്യന്‍ ഭാഷയിലാണ്. അതുകൊണ്ട് തന്നെ ഇവര്‍ റഷ്യന്‍ സ്വദേശികളാണെന്ന് സംശയിക്കുന്നവരും കുറവല്ല.

വീഡിയോ കാണാം

https://instagram.com/p/BhB4ZDcHu6h/?utm_source=ig_embed

LEAVE A REPLY

Please enter your comment!
Please enter your name here