വിവാഹച്ചടങ്ങുകള്‍ അതിഥി താറുമാറാക്കി

ലണ്ടന്‍: വിവാഹച്ചടങ്ങുകള്‍ എങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് മിക്കവരുടേയും ചിന്ത. അത്തരത്തില്‍ ചടങ്ങ് വ്യത്യസ്തമാക്കുവാനായിരുന്നു ജെനി ആരോ സ്മിത്തിന്റേയും തീരുമാനം.

ഇതിനായി സ്മിത്ത് വിളിച്ചത് ഒരു അതിഥിയെ വിളിച്ചു. എന്നാല്‍ താന്‍ വിളിച്ച അതിഥി ചടങ്ങ് മുഴുവന്‍ താറുമാറാക്കും എന്ന് സ്മിത് കരുതിക്കാണില്ല.

ലണ്ടനിലെ ചെഷയറിലാണ് സംഭവം. ജെനി ആരോ സ്മിത്തിന്റേയും മാര്‍ക്ക് വുഡിന്റേയും വിവാഹചടങ്ങുകളാണ് വ്യത്യസ്തത പരീക്ഷിച്ച് അവതാളത്തിലായത്. തങ്ങള്‍ക്ക് വിവാഹ മോതിരവുമായെത്താന്‍ മൂങ്ങയെ ആണ് ഇവര്‍ ഏല്‍പ്പിച്ചത്.

പരിശീലനം നല്‍കിയ മൂങ്ങയായിരുന്നു ഇത്. പരിശീലന പറക്കലെല്ലാം കൃത്യമായി ചെയ്ത മൂങ്ങ വിവാഹദിവസം പരിശീലിച്ചത് മറന്ന് സ്വന്തം ഇഷ്ടത്തിന് പറന്നതോടെ ചടങ്ങ് താറുമാറായി.

കൃത്യസമയത്ത് വധൂ വരന്മാരുടെ അടുത്ത് പറന്നെത്തിയ മൂങ്ങ മോതിര പൊതികള്‍ കെട്ടിയ ബാഗ് നല്‍കി തിരിച്ച് പോകേണ്ടതായിരുന്നു. എന്നാല്‍ മൂങ്ങ അപ്രതീക്ഷിതമായി അതിഥികള്‍ക്കിടയിലേക്ക് പറന്നു.

ഇതോടെ പലരും പലവഴിക്ക് ചിതറിയോടി. എന്നാല്‍ ഇത് കണ്ട് സ്മിത്തും മാര്‍ക്ക് വുഡും മനസറിഞ്ഞ് ചിരിക്കുകയായിരുന്നു.

മൂങ്ങയുടെ പരിശീലകനെത്തി ഇതിനെ നിയന്ത്രിച്ചതോടെയാണ് പിന്നീട് ചടങ്ങ് സമാധനത്തോടെ നടന്നത്. സംഭവത്തിന്റെ വീഡിയോ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here