നര്‍ത്തകിയെ വാരിയെടുത്ത് ആര്‍ ജെ ഡി നേതാവ്

ഫത്തേപൂര്‍: നര്‍ത്തകിയെ ആവേശം മൂത്ത് കൈകളില്‍ വാരിയെടുത്ത ആര്‍ ജെഡി നേതാവ് വിവാദത്തില്‍. ആര്‍ ജെഡി നേതാവ് അരുണ്‍ ധഡ്പുരിയാണ് നര്‍ത്തകിയോട് മോശമായി പെരുമാറിയത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഫത്തേപൂരിലെ രാം സഹായ് ഹൈസ്‌കൂളില്‍ ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം.

മാര്‍ച്ച് പത്തിന് നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. സ്റ്റേജില്‍ നൃത്തം ചെയ്ത നര്‍ത്തകിയെ നോട്ടുകള്‍ വിതറി സന്തോഷിപ്പിച്ച അരുണ്‍ ഒടുവില്‍ അവരെ കൈകളില്‍ കോരിയെടുക്കുകയായിരുന്നു.

മറ്റ് കാണികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് അരുണ്‍ നര്‍ത്തകിയെ താഴെ ഇറക്കിയത്. വീഡിയോയ്ക്കിടയില്‍ വെടിയുതിര്‍ക്കുന്നതിന്റെ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയും. എന്തായാലും നേതാവിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here