മെഡിക്കല്‍ ചെക്കപ്പിന് റോബോട്ടുകള്‍

ദുബായ് : ദുബായില്‍ തൊഴില്‍ വിസയുടെ നടപടി ക്രമങ്ങളിലെ മെഡിക്കല്‍ ചെക്കപ്പ് നിര്‍വഹിക്കാന്‍ റോബോട്ടുകള്‍. ഇതിനായി സലേം ഇന്നൊവേറ്റീവ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ദുബായ് ഹെല്‍ത്ത് അതോറിറ്റിയാണ് അത്യാധുനിക പരിശോധനാ കേന്ദ്രം അവതരിപ്പിച്ചിരിക്കുന്നത്.

കൃത്രിമബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) യിലാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. ഇവിടെ മനുഷ്യ ഇടപെടല്‍ ഇല്ലാതെയായിരിക്കും പരിശോധനകള്‍ എന്ന് അധികൃതര്‍ വ്യക്തമാക്കി. എല്ലാവിധ പരിശോധനകള്‍ക്കും പര്യാപ്തമായ കേന്ദ്രമാണ് ആരംഭിച്ചിരിക്കുന്നതെന്നും ഉദ്യോഗസ്ഥ പ്രമുഖര്‍ വ്യക്തമാക്കി.

റോബോട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുക. തുടര്‍ന്ന് പരിശോധനാ ഫലം നിമിഷ വേഗത്തില്‍ നിര്‍ദ്ദിഷ്ട കേന്ദ്രങ്ങളിലേക്ക് അയയ്ക്കപ്പെടും. നീളമോ ഭാരമോ ഒക്കെ അളക്കാന്‍ യന്ത്ര സംവിധാനങ്ങളില്‍ പ്രവേശിച്ചാല്‍ അതേസമയം ഫലം കമ്പ്യൂട്ടറില്‍ ഫീഡ് ചെയ്യപ്പെടും.

ഉപഭോക്താക്കള്‍ക്ക് ആപ്പിള്‍ പേ, സാംസങ് പേ, എം പേ, ഇപേ സംവിധാനങ്ങള്‍ വഴി പണമടയ്ക്കാനുള്ള സംവിധാനവുമുണ്ട്. കടലാസ് രഹിത ഇടപാടുകളാണ് ഇവിടെ നിര്‍വഹിക്കപ്പെടുക. എല്ലാ വിവരങ്ങളും ഡിജിറ്റലായി സംരക്ഷിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here