തല്ലിയത് റിമിടോമിയല്ലെന്ന് റോയ്‌സ്

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഗായിക റിമി ടോമി ശല്യം ചെയ്തയാളെ തല്ലിയെന്ന പേരില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കവേ തന്നെ ശല്യം ചെയ്തയാളെ റിമി ടോമി കൈകാര്യം ചെയ്യുന്നുവെന്ന തലക്കെട്ടോടുകൂടിയാണ് വീഡിയോ വൈറലായത്.

എന്നാല്‍ ആ ഗായിക റിമി ടോമിയല്ലെന്ന് പ്രതികരിച്ച് ഭര്‍ത്താവ് റോയ്‌സ് രംഗത്തെത്തി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തോടാണാണ് റോയ്‌സ് പ്രതികരിച്ചത്. തനിക്കും ഈ വീഡിയോ ഒരാള്‍ അയച്ചു തന്നിരുന്നു. ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന് അറിയില്ലെന്നും മറ്റൊരാള്‍ അയച്ചതാണെന്നും പറഞ്ഞുവെന്ന്
റോയ്‌സ് വ്യക്തമാക്കി.

Ganamela yil rimi Tomy adikkunnu thirichu rimi Tomy kkum adi kittunnu.malappuram kaalikaavil nadannath.

Najeeb Matherさんの投稿 2018年1月31日(水)

തനിക്ക് ഇപ്പോഴും ഈ വീഡിയോ കിട്ടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമാത്രം പറയാം, ആ വീഡിയോയിലുള്ളത് റിമിയല്ല. റിമി ആരെയും തല്ലിയിട്ടില്ലെന്നു മാത്രമല്ല, ഗാനമേളകളില്‍ സ്റ്റേജില്‍ നിന്നിറങ്ങി പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന പതിവും റിമിക്കില്ല.

നടക്കാത്തൊരു സംഭവത്തിലേക്കാണ് റിമിയുടെ പേര് വലിച്ചിഴയ്ക്കുന്നത്. നല്ല വിഷമമുണ്ട്. വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതുകൊണ്ടെന്താണ് ലാഭം എന്നും അറിയില്ല’. റോയ്‌സ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here