ഒരു കോടി രൂപയുടെ മദ്യം നശിപ്പിച്ചു

രാമോല്‍: ഗുജറാത്തില്‍ കഴിഞ്ഞ ദിവസം നശിപ്പിച്ചത് ഒരു കോടി രൂപയുടെ മദ്യം. നിയമപരമായി മദ്യനിരോധനം നിലനില്‍ക്കുന്ന ഇവിടെ പൊലീസിന്റെ നേതൃത്വത്തിലാണ് ഒരു കോടി രൂപയുടെ മദ്യം ബുള്‍ഡോസര്‍ കയറ്റി നശിപ്പിച്ചത്.

ഗ്രൗണ്ടില്‍ മദ്യ കുപ്പികള്‍ നിരത്തി അതിന് മുകളിലേയ്ക്ക് വണ്ടി കയറ്റി പൊട്ടിച്ച് കളയുകയായിരുന്നു. അഹമ്മദാബാദിലെ രാമോലിലാണ് സംഭവം. ഗാന്ധിജിയുടെ ജന്മദേശമായ ഗുജറാത്തില്‍ 1960ല്‍ സംസ്ഥാന രൂപീകരണ സമയത്ത് തന്നെ മദ്യനിരോധനം ഉണ്ടായിരുന്നു.

മദ്യത്തിന്റെ ഉത്പാദനം, വില്‍പ്പന, കൈവശം വെയ്ക്കല്‍ എന്നിവയെയെല്ലാം കര്‍ശനമായ് നിയന്ത്രിക്കുന്ന നിയമങ്ങളാണവിടെ നില്‍ക്കുന്നത്. എന്നാല്‍ വലിയൊരു വ്യാജ മദ്യ ശൃംഖല തന്നെയാണ് ഇവിടെയുള്ളത്.

അനധികൃതമായ മദ്യവില്‍പനയും വ്യാപകമാണ്. മദ്യത്തിന്റെ കള്ളക്കടത്ത് വര്‍ധിക്കുന്നത് പോലീസിനും മറ്റു അധികൃതര്‍ക്കും വലിയ തലവേദനയാണ്. ഈ സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി മിന്നല്‍ റെയ്ഡ് നടത്തി മദ്യം പിടിച്ചെടുത്ത് ഇടയ്ക്കിടെ നശിപ്പിക്കുന്നത്.

കടപ്പാട്: ഇന്ത്യന്‍ എക്‌സ്പ്രസ്‌

LEAVE A REPLY

Please enter your comment!
Please enter your name here