നഗരസഭയില്‍ കയ്യാങ്കളി

തിരുവനന്തപുരം :നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരണത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. സിപിഎമ്മാണ് നഗരസഭയില്‍ ഭരണം കൈയ്യാളുന്നത്.

സ്വകാര്യ വ്യക്തിയില്‍ നിന്നും നഗരസഭ, ഈരാറ്റിന്‍പുറത്തെ സ്ഥലം ഏറ്റെടുത്തതില്‍ ക്രമക്കേട് ഉണ്ടെന്ന് ആരോപിച്ചതിനെ തുടര്‍ന്നാണ് സഭയില്‍ സംഘര്‍ഷമുണ്ടായത്. പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തില്‍ നഗരസഭാദ്ധ്യക്ഷന്‍ മറുപടി പറയാന്‍ തയ്യാറായില്ല.

മറുപടി പറഞ്ഞതിന് ശേഷം ബാക്കി നടപടികളിലേക്ക് കടന്നാല്‍ മതിയെന്ന തീരുമാനത്തില്‍ പ്രതിപക്ഷവും ഉറച്ചു നിന്നു. ഇതോടെ വാക്കു തര്‍ക്കം ഇരുപക്ഷവും തമ്മിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.

വനിതാ കൗണ്‍സിലര്‍മാരും കയ്യാങ്കളിയില്‍ ഏര്‍പ്പെട്ടു. ഇരു പക്ഷവും തമ്മിലുള്ള കയ്യാങ്കളിയെ തുടര്‍ന്ന് അരമണിക്കൂറോളം സഭാ നടപടികള്‍ തടസ്സപ്പെട്ടു. ഒടുവില്‍ യോഗം തെറ്റിപിരിയുകയായിരുന്നു.

കടപ്പാട് : ANI

 

LEAVE A REPLY

Please enter your comment!
Please enter your name here