കടലില്‍ വെച്ച് പ്രസവിച്ച യുവതി

കെയ്‌റോ :റഷ്യന്‍ യുവതി കടലില്‍ വെച്ച് കുഞ്ഞിന് ജന്മം നല്‍കി. ഈജിപ്തിലെ ദഹാബ് നഗരത്തിലെ ഒരു ബീച്ചില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ജന്മം നല്‍കുന്ന സമയം യുവതിയുടെ ഭര്‍ത്താവും ഒരു ഡോക്ടറും ഇവരുടെ കൂടെ ഉണ്ടായിരുന്നു.

നിരവധി പ്രദേശ വാസികളും കരയില്‍ നിന്നും ഈ പ്രസവത്തിന്
സാക്ഷികളായി. പ്രസവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

അടുത്തിടെയായി റഷ്യ പോലെയുള്ള വിദേശ രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള പ്രസവ രീതികള്‍ക്ക് പ്രചാരം ഏറുകയാണ്. അമ്മയുടെ ഗര്‍ഭാശയത്തിനുള്ളില്‍ വെച്ച് വിവിധ തരം ദ്രാവകങ്ങള്‍ക്ക് നടുവില്‍ വളര്‍ച്ച പ്രാപിക്കുന്ന കുഞ്ഞിന് കടല്‍ വെള്ളത്തിലേക്ക് ജനിച്ച് വീഴുന്നത് കൂടുതല്‍ ആരോഗ്യ പ്രദമാണെന്നാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്ന വാദം.

കൂടാതെ മാതാവിനും പ്രസവ സമയം ഈ പ്രക്രിയ വേദന കുറയ്ക്കുമെന്നും ഇവര്‍ വാദിക്കുന്നു. എന്നാല്‍ ഇതിനു പിന്നിലെ ശാസ്ത്രീയ അടിത്തറ ഇനിയും തെളിയിക്കപ്പെട്ടിട്ടില്ല.

ഡോക്ടറും യുവതിയുടെ ഭര്‍ത്താവും കൂടിയാണ് കുഞ്ഞിനെ കടലില്‍ നിന്നും കരയിലേക്ക് കൊണ്ട് വന്നത്. കുറച്ച് കഴിഞ്ഞ് മാതാവും കടലില്‍ നിന്നും ബിക്കിനി വസ്ത്രത്തില്‍ കരയിലേക്ക് പരസഹായം പോലുമില്ലാതെ നടന്നു കയറി.

LEAVE A REPLY

Please enter your comment!
Please enter your name here