തന്ത്രി താഴമണ്‍ മഠം കണ്ഠരര് മഹേശ്വരര് അന്തരിച്ചു

തിരുവനന്തപുരം : ശബരിമല തന്ത്രി താഴമണ്‍ മഠം കണ്ഠരര് മഹേശ്വരര് അന്തരിച്ചു. 94 വയസ്സായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ചെങ്ങന്നൂര്‍ മുണ്ടംകാവിലുള്ള വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യം കാരണം ഏറെ നാളായി കിടപ്പിലായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് പല തവണ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

താഴമണ്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗമാണ്.പ്രായാധിക്യം മൂലം മലകയറാന്‍ ബുദ്ധിമുട്ടുണ്ടായതോടെ ചെറുമകന്‍ മഹേഷ് മോഹനന്‍ ആയിരുന്നു ശബരിമല തന്ത്രി സ്ഥാനം ഏറ്റെടുത്തിരുന്നത്. എങ്കിലും ഉത്സവ സമയങ്ങളിലും മകരവിളക്ക്, മണ്ഡല പൂജ സമയങ്ങളിലും കണ്ഠരര് മഹേശ്വരര് ശബരിമലയില്‍ എത്താറുണ്ടായിരുന്നു.

700ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാവകാശമുണ്ട്. കേരളത്തിനകത്തും പുറത്തുമായി 300ഓളം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ആചാര അനുഷ്ഠാനങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള വ്യക്തിത്വമമായിരുന്നു കണ്ഠരര് മഹേശ്വരര്.

LEAVE A REPLY

Please enter your comment!
Please enter your name here