വീഴ്ത്തുന്നത് മാങ്ങയാണെന്ന് തോന്നും,എന്നാല്‍ അല്ലെന്ന് സച്ചിന്‍; കമന്ററിയുള്ള വീഡിയോ വൈറല്‍

മുംബൈ : ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തംരഗമാവുകയാണ്. സച്ചിന്‍ മരത്തില്‍ നിന്ന് എന്തോ പറിക്കുന്നതാണ് ദൃശ്യങ്ങളില്‍.അദ്ദേഹം നീളന്‍ വടിയുപയോഗിച്ച് വീഴ്ത്തുന്നത് മാങ്ങയാണെന്ന് തോന്നും. പശ്ചാത്തലത്തില്‍ സുഹൃത്തിന്റെ കമന്ററിയുണ്ട്. കമന്ററിയില്‍ ഒരിടത്ത് സുഹൃത്ത് മാങ്ങയെന്നാണ് പറയുന്നതും. എന്നാല്‍ അത് മാങ്ങയല്ലെന്ന് കയ്യിലെടുത്ത് കാണിച്ച് അദ്ദേഹം വ്യക്തമാക്കുന്നു.നാരങ്ങയാണ് താന്‍ പറിച്ചതെന്ന് അദ്ദേഹം കമന്റേറ്ററെ തിരുത്തുകയും ചെയ്യുന്നു. ഈ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഫാം ഹൗസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.കൊക്ക കൊണ്ട് കൊളുത്തിവലിച്ച് വീഴ്ത്തുമ്പോള്‍ നാരങ്ങ പിടിക്കാന്‍ സച്ചിന്‍ ശ്രമിച്ചെങ്കിലും പിഴയ്ക്കുന്നതും കാണാം.

https://www.instagram.com/p/BeFYaDqD85d/?utm_source=ig_embed&utm_campaign=embed_legacy

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here