പല്ലശ്ശന കാവില്‍ ദര്‍ശനം നടത്തി സായ് പല്ലവി

പാലക്കാട്: അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടിയാണ് സായ് പല്ലവി. മലര്‍ മിസ്സെന്ന സായ് പല്ലവിയുടെ കഥാപാത്രത്തിന് ആരാധകര്‍ ഏറെയായിരുന്നു. ഇപ്പോഴിതാ സായ് പാലക്കാട് പല്ലശ്ശന കാവില്‍ എത്തിയ ചിത്രങ്ങള്‍ വൈറലാവുകയാണ്.

സിംപിള്‍ ലുക്ക് തന്നെയാണ് മറ്റുള്ളവരില്‍ നിന്നും താരത്തെ വ്യത്യസ്തയാക്കുന്നത്. കലങ്കാരി മോഡല്‍ സാരിയുടുത്ത് വളരെ സിംപിളായാണ് താരം ക്ഷേത്രത്തില്‍ എത്തിയത്. ദര്‍ശനത്തിനെത്തിയ ചിലര്‍ നടിയെ തിരിച്ചറിഞ്ഞു. താരജാഡയില്ലാതെ അവരോട് സംസാരിക്കാന്‍ താരം സമയം കണ്ടെത്തി.

ഏറെ നേരം ക്ഷേത്രത്തില്‍ ചെലവഴിച്ചാണ് നടി മടങ്ങിയത്. പൊതുസ്ഥലങ്ങളിലും പരിപാടികളിലും താരജാഡകളില്ലാതെ മേക്കപ്പ് പോലുമില്ലാതെയാണ് മിക്കപ്പോഴും സായ് എത്താറുള്ളത്. തിരഞ്ഞെടുത്ത് കുറച്ച് സിനിമകളെ സായ് ചെയ്യാറുള്ളൂ. ചെയ്തതെല്ലാം ഒന്നിനൊന്ന് മികച്ചതാണ്.

പ്രേമത്തിലെ മലര്‍ മിസ്സായും, കലിയിലെ അഞ്ജലിയായും മലയാളത്തില്‍ തിളങ്ങി. കലിയുടെ തെലുങ്ക് പതിപ്പായ ഹേ പിള്ളഗാഡയിലും സായി തന്നെയായിരുന്നു നായിക. പിന്നീട് തമിഴിലും തെലുങ്കിലും സായ് തിളങ്ങി. അതേസമയം നടിയുടെ അടുത്ത മലയാളം ചിത്രത്തിനായി മലയാളികള്‍ കാത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here