സജി ചെറിയാന്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച സജി ചെറിയാന്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 9.30നായിരുന്നു സത്യപ്രതിജ്ഞ. പ്രത്യേക നിയമസഭാ സമ്മേളനത്തിലാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞ നടന്നത്.

സത്യപ്രതിജ്ഞക്ക് ശേഷം സജി ചെറിയാനെ മുഖ്യമന്ത്രി പിണറായി വിജയന്‍, വിഎസ് അച്യുതാനന്ദന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. മറ്റ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും അംഗങ്ങളെയും കണ്ട് സജി ചെറിയാന്‍ കൈകൊടുത്തു.

മെയ് 28ന് നടന്ന ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ 20,956 വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ആലപ്പുഴ സിപിഎം സെക്രട്ടറിയായിരുന്ന സജി ചെറിയാന്‍ വിജയിച്ചത്. 1,51,997 വോട്ടില്‍ 67,303 വോട്ടുകളാണ് സജി ചെറിയാന് ലഭിച്ചത്.

ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന കെ.കെ. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് സജി ചെറിയാന്‍ നിയമസഭയിലെത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ഡി. വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍പിള്ളയുമായിരുന്നു ഇദ്ദേഹത്തിന്റെ മുഖ്യ എതിരാളികള്‍. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് സജി ചെറിയാന്‍ വിജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here