സല്‍മാന്‍ ഖാന്‍ കുറ്റക്കാരനെന്ന് കോടതി

ജോധ്പൂര്‍ : മാനിനെ വേട്ടയാടിയ കേസില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ കുറ്റക്കാരനെന്ന് കോടതി. സെയ്ഫ് അലിഖാന്‍, സൊനാലി ബിന്ദ്ര, തബു, നീലം എന്നിവരെ വെറുതെ വിട്ടു. ജോധ്പൂര്‍ കോടതിയുടേതാണ്  വിധി.

ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ദേവ്കുമാര്‍ ഖത്രിയാണ് വിധി പ്രസ്താവിച്ചത്. കേസെടുത്ത് 20 വര്‍ഷത്തിന് ശേഷമാണ് വിധി. ഇന്നുതന്നെ ശിക്ഷ പ്രഖ്യാപിച്ചേക്കും. 1998 ഒക്ടോബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം.

സല്‍മാനും മറ്റ് അഞ്ചുപേരും ചേര്‍ന്ന് ജോധ്പൂരില്‍ വെച്ച് രണ്ട് മാനുകളെ വെടിവെച്ച് കൊന്നുവെന്നാണ്‌ കേസ്. ഹംസാത്ത് സാത്ത് ഹൈ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ രാത്രി യാത്രക്കിടെയായിരുന്നു സംഭവം. വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here