സല്‍മാന്‍ തിരഞ്ഞെടുത്ത പെണ്‍കുട്ടി

മുംബൈ :ഒടുവില്‍ സസ്‌പെന്‍സ് പൊളിച്ചു. ചൊവാഴ്ച രാവിലെ മുതല്‍ സമൂഹ മാധ്യമങ്ങളിലും ബോളിവുഡ് സിനിമാ പ്രേമികള്‍ക്കും ഇടയില്‍ നിലനിന്നിരുന്ന സംശയങ്ങള്‍ക്ക് വിരാമമിട്ട് സല്‍മാന്‍ ഖാന്‍ തന്നെ രംഗത്തെത്തി.

ചൊവ്വാഴ്ച്ച രാവിലെ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ‘എനിക്ക് പെണ്‍കുട്ടിയെ കിട്ടിയെന്ന്’ സല്‍മാന്‍ ഖാന്‍ ഒരു ട്വീറ്റ് ഇട്ടത്. ട്വീറ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്.

ദീര്‍ഘ നാളായി സല്‍മാന്റെ വിവാഹം നടന്നു കാണണമെന്ന് ആഗ്രഹിക്കുന്ന നിരവധി ആരാധകര്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്താനും ആശംസകള്‍ അറിയിച്ചും രംഗത്തെത്തി. ചിലര്‍ കിടിലന്‍ ട്രോളുകളുമായാണ് ഈ ട്വീറ്റിന് മറുപടി നല്‍കിയത്. സൂക്ഷിച്ചു നോക്കു അത് പെണ്‍കുട്ടിയല്ല നിങ്ങളുടെ പ്രായത്തിന് ചേര്‍ന്ന വല്ല ആന്റിമാരും ആയിരിക്കും എന്നും ട്രോളടിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

ഒരു ഭാഗത്ത് വളരെ രസകരമായി ഈ വിഷയം അരങ്ങ് തകര്‍ക്കുന്നതിനിടിയിലാണ് സസ്‌പെന്‍സ് അവസാനിപ്പിച്ച് ഒടുവില്‍ സല്‍മാന്‍ തന്നെ രംഗത്ത് വന്നത്. അത്യന്തം രസകരമായിരുന്നു സല്‍മാന്റെ രണ്ടാമത്തെ ട്വീറ്റ്.

ആരും വേവലാതിപ്പെടണ്ടെന്നും ആയുഷ് ശര്‍മ്മയെ നായകനാക്കി താന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രമായ ലവ്‌രാത്രിക്ക് നായികയെ ലഭിച്ച കാര്യമാണ് താന്‍ പറഞ്ഞതെന്നുമായിരുന്നു സല്‍മാന്റെ ട്വീറ്റ്.

സല്‍മാന്‍ ഖാന്റെ അനിയത്തിയുടെ ഭര്‍ത്താവാണ് ആയുഷ് ശര്‍മ്മ. സല്‍മാന്‍ ഖാന്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ലവ്‌രാത്രി.

വാറിന ഹുസൈന്‍ എന്ന മോഡലിനെയാണ് നായികയായി സല്‍മാന്‍ ഖാന്‍ തന്റെ സിനിമയിലൂടെ പുതുതായി ബോളിവുഡിന് പരിചയപ്പെടുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here