ഈ സെല്‍ഫി വൈറലാകുന്നതിന് പിന്നില്‍

മുംബൈ: ഏറെനാളത്തെ പ്രണയത്തിന് ശേഷമാണ് സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹം കഴിഞ്ഞത്. ഒക്ടോബര്‍ 17 ന് ഗോവയില്‍ വച്ചായിരുന്നു ഇവരുടെ വിവാഹം. ഷൂട്ടിങ് തിരക്കിലായിരുന്നതിനാല്‍ ഇരുവര്‍ക്കും കറങ്ങാനൊന്നും അധികം സമയം കിട്ടിയില്ല.

എന്നാല്‍ ഇപ്പോള്‍ തിരക്കില്‍ നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഇരുവരും. തങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ട സ്ഥലത്ത് എത്തിയിരിക്കുകയാണ് ഇവര്‍.
ഇവിടെ നിന്നും എടുത്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അമേരിക്കയിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ വച്ചാണ് സാമന്ത ഭര്‍ത്താവ് നാഗചൈതന്യയ്‌ക്കൊപ്പം സെല്‍ഫിയെടുത്തത്.

സെന്‍ട്രല്‍ പാര്‍ക്കിന് ഇരുവരുടെയും ജീവിതത്തില്‍ പ്രധാന സ്ഥാനമുണ്ട്. യാ മായ ചേസാവെ എന്ന ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഇവിടെ ചിത്രീകരിക്കുമ്പോഴാണ് സാമന്തയും നാഗചൈതന്യയും പ്രണയത്തിലായത്.

തനിക്ക് സെല്‍ഫി എടുക്കുന്നത് വെറുപ്പാണ്. പക്ഷേ ഈ അവസരത്തില്‍ അത് ചെയ്യാതെ വയ്യ. എട്ടുവര്‍ഷം മുമ്പ് തങ്ങളുടെ പ്രണയം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ആ മായാജാലത്തിന് നന്ദി പറയാനാണ് എത്തിയതെന്ന് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

https://instagram.com/p/BhAUprOHeML/?utm_source=ig_embed&utm_campaign=embed_profile_upsell_control

LEAVE A REPLY

Please enter your comment!
Please enter your name here