ബിക്കിനിയിട്ട ചിത്രം; സാമന്തയ്‌ക്കെതിരെ ആരാധകര്‍

മുംബൈ: വിവാഹം കഴിഞ്ഞെങ്കിലും കൈ നിറയെ ചിത്രങ്ങളാണ്‌ സാമന്തയ്ക്ക്. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

മഹാനടി, രംഗസ്ഥലം, ഇരുമ്പു തിരൈ എന്നീ സിനിമകളെല്ലാം റിലീസിന് തയ്യാറെടുക്കുമ്പോള്‍ തിരക്കുകളില്‍നിന്നും വിട്ട് അവധിയിലാണ് സാമന്ത. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വെക്കേഷന്‍ മൂഡിലുള്ള ഒരു ചിത്രം നടി പോസ്റ്റ് ചെയ്തു.

എന്നാല്‍ ആരാധകര്‍ക്ക് ഈ ചിത്രം അത്ര പിടിച്ചില്ല. ബിക്കിനിയായിരുന്നു ചിത്രത്തില്‍ നടിയുടെ വേഷം എന്നതാണ് കാരണം. നിരവധി പേര്‍ സാമന്തയെ വിമര്‍ശിച്ച് രംഗത്തെത്തി.

സാമന്തയുടെ വ്യക്തിജീവിതത്തില്‍ കടക്കുന്നില്ല. പക്ഷേ അക്കിനേനി കുടുംബത്തിലെ മരുമകള്‍ ഇത്തരത്തിലുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് അമ്പരപ്പിച്ചുവെന്നായിരുന്നു ഒരു കമന്റ്.

വിവാഹത്തിനുശേഷം ബോളിവുഡ് നടിമാര്‍ പോലും ഇങ്ങനെ ചെയ്യില്ലെ’ന്നായിരുന്നു മറ്റൊരു കമന്റ്. ഇങ്ങനെ കമന്റുകള്‍ തുടര്‍ന്നുകൊണ്ടിരുന്നു. എന്നാല്‍ ആരാധകരുടെ തമ്മിലടി കണ്ട് സാമന്ത മറ്റൊരു പോസ്റ്റുമായി രംഗത്തെത്തി.

മറ്റുളളവര്‍ ചെയ്യാന്‍ മടിക്കുന്നതിനെ ചെയ്യാന്‍ ധൈര്യം കാട്ടുന്നവളാണ് ഒരു ധീര വനിത’ എന്നായിരുന്നു സാമന്ത ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്. ഇതിനെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here